Editor's Picks

11 വയസ്സു മുതൽ 21 വയസ്സുവരെ ജീവിതം അനാഥാലയത്തിൽ; ഇന്ന് കളക്ടർ

അനാഥാലയത്തിൽ പഠിച്ചു വളർന്ന, റഗുലർ കോളജിന്‍റെ പടി ചവിട്ടാത്ത, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കേട്ട ഒരു ചെറുപ്പക്കാരൻ ആദ്യശ്രമത്തിൽ തന്നെ 226–ാം റാങ്കിന് ഉടമയാവുക.ആർക്കും പ്രചോദനമാകുന്ന തന്‍റെ നിശ്ചയദാർഡ്യം കൊണ്ട് അനാഥാലയത്തിൽ നിന്ന് നാഗാലാന്റിലെ കിഫിരെ ജില്ലാ കലക്ടറായി ഉയരങ്ങളിലേക്ക് നടന്നു പോയ മലപ്പുറത്തുകാരനായ മുഹമ്മദലി ശിഹാബിന്റെ ജീവിത കഥകൾ കേൾക്കുമ്പോൾ രോമം പോലും അഭിമാനം കൊണ്ട്‌ എഴുന്നേറ്റു പോകും .

അവിശ്വസനീയമായ ഈ കഥയിലെ നായകൻ മലപ്പുറം എടവണ്ണപ്പാറ ചെറുവായൂർ കോറോത്ത് മുഹമ്മദ് അലിയുടെയും ഫാത്തിമയുടേയും മകനായ ശിഹാബാണ്. വീടുകള്‍‍ തോറും കയറിയിറങ്ങി മുറവും കൊട്ടയും വില്‍ക്കലായിരുന്നു. നാട്ടുകാര്‍ ആല്യാപ്പു എന്നു വിളിച്ചിരുന്ന ശിഹാബിന്റെ വാപ്പച്ചിക്കു പണി. പിന്നീട് എവടണ്ണപ്പാറ അങ്ങാടിയിലെ റോഡു വക്കില്‍ ഒരു ഉന്തുവണ്ടിയിലായി കച്ചവടം.

അംഗനവാടിയിൽ നിന്ന് ഇറങ്ങിയോടിയ സ്വന്തം ലോകത്ത് സ്വന്തം ഇഷ്ടത്തിനു മാത്രം ജീവിക്കാൻ കൊതിച്ച പയ്യനായിരുന്നു ഞാൻ.എന്നെ ഒന്നു സ്കൂളിൽ എത്തിക്കാൻ തല്ലിയും തലോടിയും വീട്ടുകാർ പെടാപാടുപെട്ടു. എങ്ങനെയും ഉന്തിതള്ളി പത്താംക്ലാസ് വരെ എത്തിക്കണം അത്രയേ വീട്ടുകാർ കരുതിയുള്ളു. പിതാവിന്റെ പീഠികയില്‍ പിതാവിനൊപ്പം സമയം ചിലവിടാനായിരുന്നു ബാല്യത്തിൽ ശിഹാബിനിഷ്ടം. പെട്ടെന്നായിരുന്നു പിതാവിന്റെ മരണം.ഉമ്മയും പറക്കമുറ്റാത്ത കുട്ടികളുമടങ്ങുന്ന ആ കുടുംബം നടുക്കടലില്‍ പെട്ടു. ചാലിയാറില്‍ നിന്നു വാപ്പിച്ചി പഠിപ്പിച്ചു കൊടുത്ത അറിവു പോരായിരുന്നു ശിഹാബിനു ജീവിതത്തിന്റെ മഹാസമുദ്രം നീന്തിക്കടക്കാൻ.

അതോടെ അമ്മയും അഞ്ചുമക്കളും ഒറ്റയ്ക്കായി. വരുമാനമാർഗങ്ങളൊന്നുമില്ലാത്ത ആ ഉമ്മയുടെ മുന്നിൽ അന്നുണ്ടായിരുന്ന ഏക വഴി മക്കളെ അനാഥാലയത്തിലാക്കുക എന്നതായിരുന്നു. അങ്ങനെ പിതാവിന്റെ വേർപാടിനൊപ്പം മറ്റൊരു വേദനകൂടി കുഞ്ഞു ശിഹാബിനെ തേടിയെത്തി. സ്വന്തം നാട്ടിലും വീട്ടിലും ഉറച്ചു തുടങ്ങിയ വേരറുത്ത് അനാഥാലയത്തിലേക്കുള്ള ഒരു പറിച്ചു നടൽ.

പതിനൊന്നു വയസ്സു മുതൽ ഇരുപത്തൊന്നു വയസ്സുവരെ ജീവിതം അനാഥാലയത്തിൽ. യതീംഖാന പഠനകാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ ശിഹാബ് കൂട്ടു പിടിച്ചത് പുസ്തകങ്ങളെയായിരുന്നു. ആ കൂട്ടാണ് ജീവിതം മാറ്റിമറിച്ചതെന്ന് ശിഹാബ് കരുതുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിച്ച കാലം. അങ്ങനെ ആർജിച്ച അറിവ് ക്വിസ് മൽസരങ്ങളിലെ വിജയത്തിലേക്കു വഴി തുറന്നു. ജീവിതത്തെ മൽസരമായി കാണാനും ആത്മവിശ്വാസത്തോടെ പൊരുതാനും പഠിച്ചു. പ്രീഡിഗ്രിയും ടിടിസിയും പൂർത്തിയാക്കിയാണ് ശിഹാബ് യതീംഖാനയുടെ പടിയിറങ്ങിത്.

ഇതിനിടെയാണ് സിവിൽ സർവീസ് മോഹമുദിക്കുന്നത്. ബിരുദമാണ് കുറഞ്ഞ യോഗ്യതയെന്നതറിഞ്ഞതോടെ നിരാശയായി. ജോലി കള‍ഞ്ഞ് ബിരുദത്തിനു പോകാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ ബിഎ ഹിസ്റ്ററിക്ക് പ്രൈവറ്റായി റജിസ്റ്റർ ചെയ്തു. പഠനത്തിനിടെ പിഎസ് സി പരീക്ഷകൾ എഴുതിക്കൊണ്ടേയിരുന്നു.2004 ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ ജോലി. പിന്നീട് 20 പരീക്ഷകൾ കൂടി. എഴുതിയ എല്ലാ പരീക്ഷകളിലും നിയമനം. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, യുപിഎസ്എ, എൽപിഎസ്എ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.

സർവവിധ പിന്തുണയും നൽകി ടീച്ചറായ ഭാര്യ ആയിശ ഫെമിനയും മക്കൾ ലിയ നവൽ, ലാസിൻ അഹ്മദ്, എന്നിവരും പിന്നെ മുത്ത സഹോദരൻ ഡോ. അബ്ദുൽ ഗഫൂർ, സഹോദരിമാരായ മൈമൂന ടീച്ചറും, നസീബ ടീച്ചറും, സുഹറാബി എൽപിഎസ്എ പോസ്റ്റിങ്ങിനായി കാത്തിരികുയാണ്.

Related posts

സിഖ് വിരുദ്ധ കലാപത്തിൽ ആദ്യ വധശിക്ഷ, മറ്റൊരു പ്രതിക്ക് ജീവപര്യന്തം തടവ്

Amal Murali

GSAT-29 launch: ജിസാറ്റ് 29 വിക്ഷേപിച്ചു; വാർത്താ വിനിമയ രംഗത്ത് വൻ കുതിപ്പ് ലക്ഷ്യം

Amal Murali

മദ്യമില്ലെങ്കിലെന്ത്… മലയാളികള്‍ അരിഷ്ടം കൊണ്ട് അഡ്ജസ്റ്റ് ചെയ്യും! ആയുര്‍വേദ ഷോപ്പുകളില്‍ ‘കുടിയന്മാരുടെ’ തിരക്ക്!!

Web Desk

Leave a Comment