Editor's Picks Kerala Movies News

ശോഭനയുടെ മീ ടൂ (#Metoo): ഞെട്ടിത്തരിച്ച് സിനിമാലോകം

കൊച്ചി: തെന്നിന്ത്യൻ സൂപ്പർതാര നടിയും നർത്തകിയുമായ ശോഭന ഫേസ്ബുക്കിൽ നടത്തിയ മീ ടൂ ഹാഷ് ടാഗിൽ ഞെട്ടിത്തരിച്ച് സിനിമാലോകം. #Metoo എന്ന് മാത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും നടന്നു.ഇതോടെ ചില സൈബർ ഗുണ്ടകൾ ശോഭനക്കു നേരെ ആക്രമണവുമായെത്തി.

മീ ടൂവിൽ മലയാള സിനിമയെ ആദ്യം ഞെട്ടിച്ച നടി അർച്ചന പദ്മിനി ശോഭനക്ക് പിന്തുണയുമായെത്തി.ഇതിനിടയിൽ അമ്മയുൾപ്പെടെയുള്ള സിനിമാ സംഘടനകൾ ശോഭനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ശോഭനയുടെ മീ ടൂ പല സിംഹാസനങ്ങളും ഇളക്കാൻ മാത്രം ശക്തമാണെന്ന് തിരിച്ചറിഞ്ഞ ചില നിർമ്മാതാക്കളും ശോഭനക്കുമേൽ സമ്മർദ്ദം ചെലുത്തിയിരിക്കാൻ സാധ്യതയുള്ളതായി സിനിമാവൃത്തങ്ങൾ പറയുന്നു. ഏതായാലും വളരെപ്പെട്ടെന്ന് തന്നെ ശോഭന പോസ്റ്റ് നീക്കം ചെയ്തു.

ഡബ്ല്യു.സി.സി നേതാക്കൾ ശോഭനയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീപക്ഷത്തേക്ക് ചായാതിരിക്കാനുള്ള മുൻകരുതൽ കൂടി സമ്മർദ്ദശക്തികൾ പ്രയോഗിച്ചിരിക്കാനുള്ള സാധ്യതയുള്ളതിനാൽ അവർക്കിപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.

Related posts

മോദി സർക്കാരിനെതിരായ കർഷക മാർച്ചിൽ പ്രതിഷേധകടലിരമ്പി

Amal Murali

‘നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്’, സേവനങ്ങള്‍ ആവശ്യപ്പെട്ട് കളക്ടര്‍

Farsana Jaleel

ഇനി മേയര്‍ ബ്രോ അല്ല, MLA ബ്രോ; വട്ടിയൂര്‍ക്കാവില്‍ LDF ന് ഉജ്ജ്വല വിജയം

Farsana Jaleel

Leave a Comment