Editor's Picks Movies

മാമാങ്കത്തിന് വഴിമാറി ഷൈലോക്കും !

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി തന്നെ നായകനാകുന്ന ഷൈലോക്കിന്റെ റിലീസ് മാറ്റി വെച്ചു.ഡിസംബർ 12 ന് റിലീസ് ചെയ്യുന്ന മാമാങ്കത്തിന് വേണ്ടി നിരവധി ചിത്രങ്ങളാണ് റിലീസ് മാറ്റി പുതിയ തിയതി അനൗൺസ് ചെയ്തത്.ഷൈലോക്ക് അടുത്ത വർഷം ജനുവരി 23നാണ് തിയറ്ററുകളിൽ എത്തുക. ഷൈലോക്കിന്റെ നിർമ്മാതാവ് ജോബി ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മലയാള സിനിമയുടെ തലക്കുറി മാറ്റിയെഴുതപ്പെടും എന്ന് വിശ്വസിക്കുന്ന മാമാങ്കത്തിന് പിന്നിൽ ഒറ്റക്കെട്ടായാണ് സിനിമാലോകം അണി നിരക്കുന്നത്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഈ ഐക്യം കാണാവുന്നതാണ്. അന്ന് മലയാള സിനിമയിലെ എല്ലാ അഭിനേതാക്കളും പോസ്റ്റർ ഷെയർ ചെയ്തതോടെ വൈറലാവുകയായിരുന്നു. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് അഭിനേതാക്കളും അന്ന് അണിനിരന്നിരുന്നു. മാമാങ്കത്തിന് വേണ്ടി കോർപ്പറേറ്റ് കമ്പനികളും സ്കൂളുകളും പ്രത്യേക പ്രദർശനങ്ങൾ ബുക്ക് ചെയ്തതും വാർത്തയായിരുന്നു.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

Related posts

മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് തോമസ് ചാണ്ടി

Web Desk

ജോലിയില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഞാന്‍ തയ്യാറല്ല: മനസ്സ് തുറന്ന് യുവരാജിന്റെ ഭാര്യ

Farsana Jaleel

തൈമൂര്‍ അച്ഛനമ്മമാരുടെ പാത പിന്തുടരുമോ? ഭാവിയില്‍ തൈമൂര്‍ ആരാകുമെന്ന് കരീന പറയുന്നു

Farsana Jaleel

Leave a Comment