Editor's Picks Literature

കലേഷിനൊപ്പം: ശ്രീപാർവ്വതി

എഴുതുക എന്നത് അവനവനോടുള്ള ക്രിയാത്മകമായ ഏറ്റവും വലിയ ഉത്തരവാദിത്തം ആണെന്നാണ് കരുതുന്നത്. അത്ര എളുപ്പത്തിൽ അല്ല അതൊന്നും നടക്കുന്നതും. എഴുതാൻ കഴിയാതെ, ജീവിച്ചിരുന്നാൽ എഴുതി പോകും എന്ന് മനസിലാക്കി ആത്മഹത്യാ ചെയ്ത രാജലക്ഷ്മിയെ പോലെ ഉള്ളവർ ആ ഉത്തരവാദിത്വത്തിന്റെ ഏറ്റവും തീക്ഷ്ണമായ അതിരുകളെ പേറുന്നു. എഴുതുന്നതിന് മുൻപും അതിന് ശേഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ശാരീരിക ബുദ്ധിമുട്ടുകൾ പതിയെ മനസ്സിന്റേത് കൂടി ആകുമ്പോ കൂടെ ഉള്ള ആളോട് പോലും അത് എങ്ങനെ വ്യക്തമാക്കി മനസ്സിലാക്കി കൊടുക്കും എന്നറിയാതെ പോയ ദിവസങ്ങൾ കഴിഞ്ഞു പോയതേ ഉള്ളൂ.
ആ വേദന, അസ്വാസ്ഥത പരിഗണിക്കപ്പെട്ടില്ലെങ്കിലും അവഗണിക്കപ്പെടാതെ ഇരിക്കണം. കലേഷിന് ഒപ്പം ആണ്…
എന്ത് പറഞ്ഞാലും കവിത എഴുതിയ കലേഷിന് ഒപ്പം തന്നെ ആണ്…
മറ്റൊന്നിനും ആവില്ല.

Related posts

സി.രാധാകൃഷ്ണന് പാലാ പുരസ്‌കാരം

Farsana Jaleel

കപ്പ എന്ന മരച്ചീനി വന്ന വഴി

Web Desk

ഓട്ടോ,ടാക്സി നിരക്ക് കൂട്ടി

Web Desk

Leave a Comment