Editor's Picks Sports

പന്ത് തിന്നുന്ന ബോൾട്ട് !!!

ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ചിരി പടര്‍ത്തി ട്രെന്റ് ബോള്‍ട്ട്. കിവീസ് ഇന്നിങ്‌സിന്റെ 82-ാം ഓവറിലായിരുന്നു രസകരമായ സംഭവം അരങ്ങേറുന്നത്. ലങ്കന്‍ ബോളറുടെ പന്തിനെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ബോള്‍ട്ടിന് പിഴക്കുകയായിരുന്നു. ഇതിനിടെ പന്ത് ബോള്‍ട്ടിനെ ചതിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് ബോള്‍ട്ടിന് ചിന്തിക്കാന്‍ പോലും സാധിക്കും മുമ്പേ പന്ത് ബോള്‍ട്ടിന്റെ ഹെല്‍മറ്റിനുള്ളില്‍ കുടുങ്ങി. ഇതോടെ കണ്ടു നിന്ന ലങ്കന്‍ താരങ്ങള്‍ പൊട്ടിച്ചിരിച്ചു. ബോള്‍ട്ടിന്റെ വായയുടെ തൊട്ട് മുമ്പിലായാണ് പന്ത് ഹെല്‍മെറ്റിന് ഉള്ളില്‍ കുടുങ്ങിയത്.

ഇതിന്റെ ചിത്രം ഐസിസി തന്നെ ട്വീറ്റ് ചെയ്തതോടെ ട്രോളന്മാര്‍ ഉണര്‍ന്നു. രസകരമായ മീമുകളും ട്രോളുകളുമാണ് ഇതോടെ പ്രത്യക്ഷപ്പെട്ടത്. പന്താണ് അല്ലാതെ ആപ്പിളാണെന്ന് കരുതെന്നരുതെന്നൊക്കെയാണ് ട്രോളന്മാര്‍ പറയുന്നത്.

Related posts

ഓസ്‌ട്രേലിയയില്‍ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ; നാലാം ടെസ്റ്റ് സമനിലയില്‍

Farsana Jaleel

അരങ്ങ് വാണ് മഞ്ജു വാര്യർ

Amal Murali

മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത് കളക്ടര്‍…”ഈ സാരി 10 15 വര്‍ഷമെങ്കിലും ഉടുക്കും”

Farsana Jaleel

Leave a Comment