Crime Editor's Picks Kerala

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ നാലായി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ലെ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം ഇ​ജാ​ബി​നെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേ​സി​ൽ പ്ര​തി​ക​ളാ​യ ക​ണ്ടാ​ല​റി​യു​ന്ന 30 പേ​ർ​ക്കെ​തി​രേ​യും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ളാ​ണ് ഇ​ജാ​ബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ മൂന്ന് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. മൂന്ന് പേരെയും എവിടെ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

എസ്.എഫ്.ഐ യൂ​ണി​റ്റ് പ്ര​സി​ഡന്റ് ശി​വ​ര​ഞ്ജി​ത്താ​ണ് ത​ന്നെ കു​ത്തി​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് മൂ​ന്നാം വ​ർ​ഷ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ർ​ഥി അ​ഖി​ൽ ഡോ​ക്ട​ർ​ക്കു മൊ​ഴി ന​ൽ​കി​യി​രു​ന്നു. പൊലീ​സിന്റെ എ​ഫ്ഐ​ആ​റി​ലും അ​ഖി​ലി​നെ കു​ത്തി​യ​തു ശി​വ​ര​ഞ്ജിത്താ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് അഖിലിനെ കുത്തിയത്. രണ്ടാം പ്രതി നസീമും മറ്റൊരു പ്രതിയായ അമലും പിടിച്ചുനിര്‍ത്തി. ‘കോളജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തിക്കൊല്ലുമെടാ’ എന്ന് ആക്രോശിച്ചായിരുന്നു ശിവരഞ്ജിത്ത് കത്തി കുത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കി. തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് കുത്തേറ്റ അഖില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവവും അന്വേഷിക്കാന്‍ തീരുമാനമായി. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക. കുടാതെ പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

Related posts

കൊച്ചി മേയര്‍ ഇന്ന് തിരുവനന്തപുരത്തെത്തും; രാജിയെന്ന് സൂചന; പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍

Farsana Jaleel

അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

Farsana Jaleel

മാണി.സി. കാപ്പൻ ഗതാഗതമന്ത്രിയാകും

Web Desk

Leave a Comment