Editor's Picks Kerala News

തൃപ്തി ദേശായി ഉടൻ പമ്പയിലെത്തും ; കലാപത്തിന് സാധ്യത

മുണ്ടക്കയം: ഭൂമാതാബ്രിഗേഡിന്റെ സ്ഥാപകയും തുല്യനീതി പ്രവർത്തകയുമായ തൃപ്തി ദേശായി ശബരിമലയിൽ പ്രവേശിക്കും എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരക്കുന്നു. നട തുറന്നാൽ മല ചവിട്ടുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. മുണ്ടക്കയം ബസ്റ്റാന്റിനുള്ളിൽ കൂടുതൽ പൊലീസ് എത്തിയതോടെ സമരാനുകൂലികൾ തൃപ്തി ഈ വഴി വരും എന്ന കണക്കുകൂട്ടലിലായിരുന്നു.എന്നാൽ അവസാന നിമിഷം പെരുനാട് വഴി പമ്പയിലെത്തുമെന്നാണ് പ്രചരണം. നേരത്തേ ഗുരുവായൂർ എത്തി എന്നു പറഞ്ഞ് ഒരു സന്ദേശവും’ പ്രചരിക്കുന്നുണ്ടായിരുന്നു. തൃപ്തിയെ മല ചവിട്ടിക്കില്ല എന്ന വാശിയിൽ ഹൈന്ദവ സംഘടനകളുടെ ഗ്രൂപ്പുകളിലൂടെ വലിയ പ്രചരണം നടക്കുന്നു. രാത്രിയിൽ കൂടുതൽ പ്രവർത്തകർ പമ്പയിലേക്ക് എത്തിച്ചേരണം എന്നാവശ്യപ്പെട്ടാണ് സന്ദേശം.

Related posts

തമിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു

Farsana Jaleel

ആന്റിയെന്ന് വിളിച്ചതിന് 4 വയസ്സുകാരനെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌കര്‍

Farsana Jaleel

കേരളാ ബാങ്ക്: നടപടികള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Amal Murali

Leave a Comment