Editor's Picks International News

നഴ്‌സുമാർക്ക്‌ യു.കെയിൽ ചാകര ……ഷെയർ ചെയ്യാൻ മറക്കരുത്

ലണ്ടൻ: ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മിടുക്കരായ നഴ്സുമാർക്ക് മുൻപിൽ വാതിൽ തുറന്ന് ബ്രിട്ടീഷ് സർക്കാർ.യുകെയിൽ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയിൽ വെട്ടിക്കുറവ് വരുത്തുന്ന ചരിത്രപരമായ തീരുമാനം യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജൻസിയായ നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ എടുത്ത തീരുമാനം ആണ് പുതിയ അവസരത്തിന് വഴി തുറക്കുന്നത്. നഴ്സിങ് രജിസ്ട്രേഷന്റെ അടിസ്ഥാന യോഗ്യതയായ ഐഇഎൽറ്റിഎസിലെ എല്ലാവരും തുടർച്ചയായി തോൽക്കുന്ന റൈറ്റിങ് മൊഡ്യൂളിന് 6.5 ബാൻഡ് നേടിയാൽ മതിയാവും എന്നതാണ് ഈ പരിഷ്‌കാരം. ഇനി മുതൽ ലിസണിംങ്, റീഡിങ്, സ്പീക്കിങ് എന്നിവയ്ക്കും ഓവർ ഓൾ സ്‌കോറും 7 ബാൻഡ് നേടുമ്പോൾ റൈറ്റിങ്ങിന് 6.5 മതിയാവും. ഇതു സംബന്ധിച്ച ശുപാർശ അടുത്തയാഴ്ച ചേരുന്ന എൻഎംസി യോഗത്തിൽ അംഗീകരിക്കുമെന്നും ജനുവരി ഒന്നു മുതൽ ഇതു നടപ്പിലാക്കുമെന്നും എൻഎംസി പത്രക്കുറിപ്പിൽ അറിയിച്ചു.

യുകെയിൽ മലയാളി കുടിയേറ്റത്തിന് സ്വാതന്ത്ര്യത്തിന് മുൻപ് മുതലെ ചരിത്രമുണ്ട്. സ്വാതന്ത്ര്യാനന്തരം തിരിച്ചു പോയ ഇംഗ്ലീഷുകാർക്കൊപ്പം പോയ അനേകം മലയാളികളുടെ തലമുറയും ഇവിടെയുണ്ട്. സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നും എത്തപ്പെട്ട മലയാളികളും ആഫ്രിക്കൻ വംശീയ കലാപ സമയത്ത് എത്തപ്പെട്ടവരുമാണ് പക്ഷെ ചരിത്രത്തിലെ ആദ്യ മലയാളി കുടിയേറ്റക്കാരായി അറിയപ്പെടുന്നത്. അറുപതുകളുടെ ഒടുവിലും എഴുപതുകളിലും നടന്ന ആ കുടിയേറ്റത്തിന്റെ ഭാഗമായി തുരുവനന്തപുരം വർക്കല പ്രദേശത്തെ അനേകം പേർ യുകെ മലയാളികളായി. ഈസ്റ്റ്ഹാമിലും ക്രോയിഡോണിലുമായി അവർ പെരുകുകയാണ്.

രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് 90കളുടെ ഒടുവിൽ ടോണി ബ്ലയർ സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ്. വ്യാപകമായി എൻഎച്ച്എസ് നഴ്സുമാരെ റിക്രൂട്ട് ചെയ്തപ്പോൾ ആയിരുന്നു അത്. ഏതാണ്ട് പത്ത് വർഷം അതു തുടരുന്നു. ഐഇഎൽറ്റിഎസ് ഇല്ലാതെ നഴ്സുമാരെ എൻഎച്ച്എസ് ആശുപത്രികളിലേക്കും നഴ്സിങ് ഹോമുകളിലേക്കും നിയമിച്ചു തുടങ്ങിയ വിപ്ലവം ഏതാണ്ട് 2008 ആയപ്പോഴേക്കും അവസാനിച്ചു. ഐഇഎൽറ്റിഎസ് 6 ഏർപ്പെടുത്തി ഏഴുവരെ ഉയർത്തിയതോടെ പൂർണ്ണമായും നിലച്ചിരുന്നു.

പിന്നീട് അതിനൊരു അനക്കം തട്ടിയത് രണ്ട് പരീക്ഷകളിലുമായി ഐഇഎൽഎസ് 7 നേടിയാൽ മതിയെന്ന പരിഷ്‌കാരവും ഐഇഎൽറ്റിഎസ് പ്രകാരം ഒഇറ്റി കൂടി ഏർപ്പെടുത്തിയതുമായിരുന്നു. ഏതാണ്ട് 400ൽ അധികം നഴ്സുമാർ എല്ലാ മാസവും യൂറോപ്യൻ യൂണിയന്റെ പുറത്തു നിന്നും യുകെയിൽ എത്താൻ തുടങ്ങിയത് ഈ പരിഷ്‌കാരത്തോടെയാണ്. നഴ്സുമാരെ ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയും മറ്റും ഇളവുകൾ നൽകിയതിനെ തുടർന്നുമായിരുന്നു ഇത്. എന്നിട്ടും 42, 000 നഴ്സുമാരെ നിയമിക്കാൻ സാധിക്കാതെ വന്നപ്പോൾ ആണ് ഐഇഎൽറ്റിഎസ് റൈറ്റിങ് 6.5 ആക്കി കുറച്ചത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ അനേകം നഴ്സുമാർ യുകെയിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഐഇഎൽറ്റിഎസ് റൈറ്റിങ് മൊഡ്യൂൾ 6.5 ആക്കിയാൽ എന്തു സംഭവിക്കും?

കേൾക്കുമ്പോൾ വലിയ കാര്യമല്ലെന്നു തോന്നുമെങ്കിലും ഇതു ചരിത്രപരമായ ഒരു മാറ്റം തന്നെ കൊണ്ടു വരുമെന്ന് ഉറപ്പാണ്. ഐഇഎൽറ്റിഎസ് പരീക്ഷ എഴുതുന്നവരിൽ 90 ശതമാനം പേരും റൈറ്റിങ് മൊഡ്യൂളിൽ 6.5 കടക്കാൻ പരാജയപ്പെടുന്നു എന്നതാണ് സത്യം. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ഏഴും എട്ടും ബാൻഡ് വരെ നേടിയിട്ടും റൈറ്റിങ്ങിൽ 6.5ൽ കുടുങ്ങി കിടക്കുന്നത്. എട്ടു തവണ പരീക്ഷ എഴുതിയിട്ടും റൈറ്റിങ്ങ് മാത്രം 6. 5 കടക്കാത്തതുകൊണ്ട് യുകെ സ്വപ്നം ഉപേക്ഷിച്ച അനേകം മലയാളികൾ ഉണ്ട്.

അതുകൊണ്ട് തന്നെ ഈ തീരുമാനം ഇപ്പോൾ ഐഇഎൽറ്റിഎസിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന രണ്ടായിരത്തോളം മലയാളി നഴ്സുമാർക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇവർ ഐഇഎൽറ്റിഎസ് എഴുതുകയും അതിൽ ഏതെങ്കിലും ഒരു പരീക്ഷയിൽ റൈറ്റിങ് 6.5ഉം ബാക്കിയെല്ലാം ഏഴും ആണെങ്കിൽ അവർക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന ദിവസം തന്നെ ഇവർക്ക് ജനുവരിയിൽ ജോലി ചെയ്യാനുള്ള പ്രോസ്സസ് തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട പോയിന്റുകൾ മറക്കരുത്

  • നിയമം പ്രാബല്യത്തിൽ വരുന്ന അന്ന് മുതൽ പിറകോട്ട് രണ്ടു വർഷത്തിനിടയിൽ ഐഇഎൽറ്റിഎസ് പരീക്ഷ എഴുതിയവർക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ യുകെയിൽ പോകാം.
  • നാലു മൊഡ്യൂളുകളിൽ റൈറ്റിങ് ഒഴികെയുള്ളവർക്ക് ഏഴോ അതിൽ കൂടുതലോ റൈറ്റിങ്ങിനു 6.5 ഓ നിർബന്ധമായും ലഭിക്കണം.
  • ഓവറോൾ സ്‌കോർ ഏഴു തന്നെയാവണം.
  • ഓവറോൾ സ്‌കോർ ഏഴാണെങ്കിലും റൈറ്റിങ്ങിൽ 6.5ഉം മറ്റ് മൂന്നു മൊഡ്യൂളുകളിൽ 7ഉം ഇല്ലെങ്കിൽ യോഗ്യത ലഭിക്കുകയില്ല.
  • പുതിയതായി പരീക്ഷ എഴുതുന്നവർക്കും ഇതു ബാധകമാണ്.

ഐഇഎൽറ്റിഎസ് പാസ്സായതു കൊണ്ട് മാത്രം യുകെയിൽ ജോലി കിട്ടുമോ?

ഐഇഎൽറ്റിഎസ് പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്സായി യുകെയിൽ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകൾ കൂടി ഉണ്ട്. നാട്ടിൽ നിന്നും ഓൺലൈനായി ഒരു പരീക്ഷയിൽ പങ്കെടുക്കുകയും യുകെയിൽ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാൽ ഇതു രണ്ടും ഐഇഎൽറ്റിസ് പാസകുന്നതിനേക്കാൾ വളരെ എളുപ്പമാണ്. ഐഇഎൽറ്റിസ് പാസ്സാകുന്നവരിൽ 99 ശതമാനം പേരും ഈ പരീക്ഷകൾ പാസ്സാകും. എന്നു മാത്രമല്ല ഇവർക്ക് പരീക്ഷ എഴുതാൻ പല അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

നഴ്‌സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഐഇഎൽറ്റിഎസ് എഴുതി മുകളിൽ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷൻ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷൻ ലെറ്റർ ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ വഴി ഒരു കമ്പ്യൂട്ടർ ബേയ്‌സ്ഡ് ടെസ്റ്റായ സിബിറ്റി പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാൽ യുകയിൽ എത്തി പരിശീലനം തുടങ്ങിയും അവിടെ വച്ചു പ്രാക്ടിക്കൽ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.

ആ രണ്ട് പരീക്ഷകൾ എങ്ങനെ ജയിക്കും?

എൻഎംസി വെബ്സൈറ്റ് വഴി ഓൺലൈൻ കോംപിറ്റൻസി ടെസ്റ്റിൽ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകർ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളിൽ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്. ഇന്ത്യയിൽ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റർ എന്ന് എൻഎംസി വെബ്സൈറ്റിൽ ഉണ്ട്. യുകെയിൽ നഴ്സായി ജോലി ചെയ്യാൻ ആവശ്യമായ അക്കാഡമിക് കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ആർഎൻ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാൽ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.

യുകെയിൽ എത്തി എൻഎംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് അത് പാസ്സായി പിൻനമ്പർ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കൽ ടെസ്റ്റ് നടത്താൻ ആദ്യം ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമാണ് എൻഎംസി ആദ്യം അനുമതി നൽകിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്സിറ്റികൾ ടെസ്റ്റ് സെന്ററുകൾ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എൻഎംസി ഓഫീസിൽ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിൻനമ്പർ നൽകുകയാണ് ചെയ്യുക. ഇങ്ങനെ പിൻനമ്പർ ലഭിക്കുന്നവർക്ക് യുകെയിലെ നഴ്സിങ്ങ് ഹോമുകളിലോ എൻഎച്ച്എസ് ആശുപത്രിയിലോ ബാൻഡ് 5 നഴ്സായി ജോലിയിൽ പ്രവേശിക്കാം.

Related posts

Travel Update – Detroit named second best city for 2018 travel destinations

Amal Murali

പ്രളയ കേരളത്തിന് കൈത്താങ്ങാന്‍ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ച ഈ കുട്ടികളെ പരിചയപ്പെടുത്തി മുഖ്യമന്ത്രി

Farsana Jaleel

ഒക്ടോബര്‍ 15ന് തിരഞ്ഞെടുപ്പ് നടത്താമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Farsana Jaleel

Leave a Comment