Editor's Picks Kerala

പരാതി പറഞ്ഞ് വിദ്യാര്‍ത്ഥികള്‍; പൊങ്കല്‍ പ്രമാണിച്ചും അവധി ഇല്ല

പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ മുഖം തിരിക്കുന്നു. അവധി ദിനമായിട്ടും ഞങ്ങള്‍ക്ക് നാളെ സ്‌കൂളില്‍ പോകണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം കെ.ടി.സി.റ്റി. ഇ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി ദിനമായിട്ടും നാളെ സ്‌കൂളില്‍ പോകേണ്ടി വരുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷയ്ക്ക് മുന്നോടിയായി പ്രീ മോഡല്‍ പരീക്ഷ നടത്തി വരികയാണ് കെ.ടി.സി.റ്റി. ഇ.എം.എച്ച്.എസ്.എസ്. ഇന്നായിരുന്നു ആദ്യ പ്രീ മോഡല്‍ പരീക്ഷ നടന്നത്. നാളെ ഇംഗ്ലീഷിന്റെ പ്രീ മോഡല്‍ പരീക്ഷയാണ് നടക്കുന്നത്. അതും പതിവ് സ്‌കൂള്‍ സമയങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് സമയ ക്രമീകരണവും. രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയാണ് പരീക്ഷ നടത്തുന്നത്.

ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് മുമ്പും അവധി ദിനങ്ങളില്‍ സ്‌കൂളില്‍ പോകേണ്ടി വന്നിട്ടുണ്ട്. കൂടാതെ വെക്കേഷന്‍ ക്ലാസുകളും ഈ സ്‌കൂളില്‍ പതിവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പൊതു അവധികളില്‍ പോലും ക്ലാസ് വെയ്ക്കുന്ന ഒരു രീതിയാണ് വര്‍ഷങ്ങളായി ഈ സ്‌കൂള്‍ അധികൃതര്‍ ചെയ്തുവരുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതില്‍ നീരസം ഉണ്ടെങ്കിലും ഭാവിയെ കുറിച്ചുള്ള പേടിമൂലം ഇക്കാര്യം ഉറക്കെ വിളിച്ച് പറയാനോ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാനോ മുതിരാരില്ല. അതേസമയം, നല്ല വിജയം ഉറപ്പിക്കാന്‍ വേണ്ടിയാണ് അവധി ദിനങ്ങളെ പ്രവര്‍ത്തി ദിനങ്ങളാക്കുന്നത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ ന്യായം.

Related posts

രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

Web Desk

മോദി സർക്കാരിനെതിരായ കർഷക മാർച്ചിൽ പ്രതിഷേധകടലിരമ്പി

Amal Murali

അരങ്ങ് വാണ് മഞ്ജു വാര്യർ

Amal Murali