Editor's Picks Movies

വേണു കുന്നപ്പിള്ളി നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ!

അടുത്ത കാലത്ത് ഹിറ്റ് ആയ ലൂസിഫർ എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ് കടമെടുത്തതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കിയാൽ ആരും തെറ്റു പറയുമെന്ന് തോന്നുന്നില്ല. മാമാങ്കം സിനിമയുടെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയെ എല്ലാവരും അറിയും. എഴുത്തുകാരനും വ്യവസായിയുമാണെന്നും അറിയാം.എന്നാൽ ഒരു ഹോളിവുഡ് ചിത്രത്തിന്റെ നിർമ്മാതാവാണെന്ന കാര്യം പലർക്കും അറിയില്ല.

“ആഫ്റ്റർ മിഡ്നൈറ്റ് “ എന്ന പേരിൽ അദ്ദേഹം ഒരു ഹോളിവുഡ് ചിത്രം നിർമ്മിച്ചിട്ടുണ്ട്.പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ജെറമി ഗാർഡ്‌നർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ഹൊറർ മോൺസ്റ്റർ ലവ് സ്റ്റോറിയായ “ആഫ്റ്റർ ഡാർക്ക് ” അമേരിക്കയിലെ ഫ്ലോറിഡയിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.ഹൊറർ മോൺസ്റ്റർ ലവ് സ്റ്റോറിയായ “ആഫ്റ്റർ മിഡ്നൈറ്റ് ” അമേരിക്കയിലെ ഫ്ലോറിഡയിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.ഹോളിവുഡിലാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർത്തത്.അതിനു ശേഷം നടന്ന അഞ്ച് ഫിലിം ഫെസ്റ്റിവലുകളിൽ ഹൊറർ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്‌ കരസ്ഥമാക്കി.അമ്പത്തിയഞ്ച് രാജ്യങ്ങളിലായി വേൾഡ് വൈഡ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ തന്നെയാണ് എത്തുന്നത്.ഇന്ത്യയിലെ വിതരണാവകാശം മാത്രമാണ് ഇനി തീരുമാനിക്കാൻ ബാക്കിയുള്ളത്.ജെറമി ഗാർഡ്നർ, ബ്രിയാ ഗ്രാന്റ്, ഹെൻറി സെബ്രോവ്സ്കി, ആഷ്ലി സോംഗ്, നിക്കോളാ മാസ്ക്യാേട്രാ തുടങ്ങിയവരാണ് അഭിനേതാക്കൾ.ക്രിസ്റ്റ്യൻ സ്റ്റെല്ല ഛായാഗ്രഹണം നടത്തിയ ചിത്രം രണ്ടായിരത്തി ഇരുപത് ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.

Related posts

“വിഴുന്തിട്ടേന്ന് നിനച്ചെയാ” രജനിയുടെ മാസ്സ് തിരിച്ചു വരവുമായി പേട്ട

Web Desk

ജോലിയില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഞാന്‍ തയ്യാറല്ല: മനസ്സ് തുറന്ന് യുവരാജിന്റെ ഭാര്യ

Farsana Jaleel

ഗോവ രാജ്യാന്തര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് മികച്ച സംവിധായകന്‍

Amal Murali

Leave a Comment