Editor's Picks

“രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍… അത് പറയാന്‍ നാണമുണ്ട്… എന്നെ വിശ്വസിക്കൂ…പ്ലീസ്”; ടിക് ടോക്കില്‍ തുറന്ന് പറഞ്ഞ് വഫാ ഫിറോസ്

രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയെന്ന് താനെന്ന് വഫാ ഫിറോസ്. മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മരണപ്പെടാന്‍ കാരണമായ ശ്രീറാം വെങ്കിട്ട രാമന്‍ ഓടിച്ച കാറുടമയും മോഡലുമാണ് വഫാ ഫിറോസ്. എന്നാല്‍ വഫാ ഫിറോസ് എന്തിന് രാത്രി ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ കാറില്‍ പോയി എന്നതിനെ കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരുന്നു. എല്ലാറ്റിനും ഒടുവില്‍ തുറന്നു പറച്ചിലുമായി വഫാ ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. ടിക് ടോക്കിലൂടെയാണ് വഫാ ആ അപകട ദിവസത്തെ കുറിച്ച് തുറന്ന് പറയുന്നത്. അന്യ പുരുഷന്‍മാരുമായുള്ള സമ്പര്‍ക്കമെന്നാണ് തന്റെ ഭര്‍ത്താവ് തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നതെന്നും ശ്രീറാം തന്റെ ഒരു സുഹൃത്ത് മാത്രമാണെന്നും വഫാ ഫിറോസ് തുറന്നു പറഞ്ഞു.

വഫയുടെ വാക്കുകളിലേയ്ക്ക്-

ഈ അലിഗേഷന്‍ എനിക്ക് തന്നെ നാണമാണ് പറയാന്‍. അദ്ദേഹം പറഞ്ഞിരിക്കുന്നത് അന്യ പുരുഷന്‍മാരുമായുള്ള സമ്പര്‍ക്കം എന്നാണ്. ശ്രീറാമിന്റെ വെറുമൊരു സുഹൃത്താണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു രീതിയിലുള്ള വൃത്തികേടുമില്ല. അതിന് ഞാന്‍ അദ്ദേഹത്തോട് മാത്രമല്ല സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ ഞാനത് വൃത്തികേട് ആലോചിച്ച് കൊണ്ടല്ല പോയത്. എനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമാണ്.. ഭയങ്കര കോണ്‍ഫിഡന്റുമാണ്. ഞാന്‍ അങ്ങനെ ഇറങ്ങിപ്പോയതാണ്. അതില്‍ എന്റെ മനസ്സിലൊരു വൃത്തികേട് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്റെ മകളോട് പറഞ്ഞിട്ട് പോകില്ലായിരുന്നു. കുറച്ച് ആളുകള്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ വിശ്വസിക്കൂ…. പ്ലീസ്.. ആക്‌സിഡന്റ് ആയിപ്പോയി. കയ്യീന്ന് പോയീ….

Related posts

മുംബൈയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക റാലി; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ല

Amal Murali

അനസ് മീഡിയയുടെ കനിവ് റിലീസ് ചെയ്തു

Web Desk

പകർച്ച വ്യാധികളെ തടയാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ആരും പഠിപ്പിക്കേണ്ട.ആദ്യ മന്ത്രിസഭ തന്നെ മാതൃക

Web Desk

Leave a Comment