Editor's Picks News

ലേണേഴ്‌സ് പരീക്ഷ എഴുതാന്‍ എത്തിയവര്‍ ചോദ്യങ്ങള്‍ കണ്ട് ഞെട്ടി

പത്തനംതിട്ട: ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്‌സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങള്‍ കണ്ട് ഞെട്ടി പരീക്ഷാര്‍ത്ഥികള്‍. ജനുവരി ഒന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്‌സ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. കേന്ദ്ര റോഡ് ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം തിരഞ്ഞെടുത്തവര്‍ക്കാണ് ഈ അനുഭവമുണ്ടായത്.

മലയാളം ചോദ്യങ്ങള്‍ ഇംഗ്ലിഷില്‍നിന്ന് കംപ്യൂട്ടര്‍ സഹായത്തോടെ മൊഴിമാറ്റിയതാണ് അബദ്ധങ്ങള്‍ക്ക് വഴിതുറന്നത്. മാതൃകാ ചോദ്യമായി കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലും ഈ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്.

അത്തരത്തിലുള്ളൊരു ചോദ്യം ഇതാണ്-
‘അസ്പഷ്ടമായ സാഹചര്യങ്ങളില്‍ ഒരു ഉയര്‍ന്ന കോല്‍’. ഉത്തരമായി തിരഞ്ഞെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്നവയും ആര്‍ക്കും പിടികിട്ടില്ല.
1. നല്ല കാരണം നിങ്ങള്‍ക്ക് കൂടുതല്‍ കാണാം.
2. അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം.
3. ഉറപ്പു മറ്റുള്ളവര്‍ ഉണ്ടാക്കുക നിന്നെ കാണാം.

ഇത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷാര്‍ത്ഥികള്‍ ഞെട്ടി. ചോദ്യവും ഉത്തരങ്ങളും ആര്‍ക്കും മനസിലായിട്ടില്ല. ചോദ്യത്തിലെ പിശകു മാറ്റാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ചോദ്യത്തിനാണ് ഉത്തരം എഴുതേണ്ടത്. 12 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കാം. പരീക്ഷാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ മാറി മാറി നല്‍കുന്നതിന് 234 ചോദ്യങ്ങളാണ് സോഫ്റ്റ്‌വെയറില്‍ ശേഖരിച്ചിട്ടുള്ളത്.

Related posts

മഴക്കാലത്ത് എലിപ്പനിയില്‍ നിന്നും എങ്ങനെ പ്രതിരോധിക്കാം?

Farsana Jaleel

തിരുവനന്തപുരത്തെ പ്രമുഖ നായർ പത്രപ്രവർത്തകനെതിരെ “മീടൂ “ആരോപണം

Amal Murali

സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍, സുഖ പ്രസവം മതിയെന്ന് ഭര്‍ത്താവ്, 5 മണിക്കൂര്‍ വേദന കൊണ്ട് പിടഞ്ഞ ഭാര്യ, ഒടുവില്‍ സംഭവിച്ചത്….. യുവതിയുടെ കുറിപ്പ് വൈറലാകുന്നു

Farsana Jaleel

Leave a Comment