Crime Editor's Picks

യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി ഗവര്‍ണര്‍ക്കും വനംവകുപ്പിനും പരാതി

വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി. ആനയൂട്ടിനിടെ കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാണിച്ച് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും വനംവകുപ്പിനും ഡിജിപിക്കും പരാതി നല്‍കിയതായും മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലക്കൊളളുന്ന സന്നദ്ധ സംഘടനയായ ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു.

ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന വനംവകുപ്പിന്റെ വ്യക്തമായ നിര്‍ദേശം നിലനില്‍ക്കുന്നതായി വെങ്കിടാചലം പറഞ്ഞു.ബാരിക്കേഡുകള്‍ തീര്‍ത്താണ് ആനകളെ നിര്‍ത്തുന്നത്. പൊലീസും ഈ അകലം പാലിച്ചാണ് ആളുകളെ നിര്‍ത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ സമയത്ത് ഈ അകലം കര്‍ശനമായി നടപ്പിലാക്കിയ വ്യക്തിയാണ് യതീഷ് ചന്ദ്ര.

ഇതിന്റെ ചിത്രങ്ങള്‍ യതീഷ് ചന്ദ്ര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയമം അറിയാവുന്ന വ്യക്തി തന്നെ നിയമലംഘനം നടത്തിയത് വിരോധാ ഭാസമാണെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടിയെ തോളിലേറ്റി പരസ്യമായിട്ടാണ് യതീഷ് ചന്ദ്ര ആനയെ തൊട്ടത്. ആനയും ബാരിക്കേഡും തമ്മില്‍ അമ്പതു സെന്റീമീറ്ററിന്റെ അകലമാണ് ഉളളത്. ഈ അകലത്തില്‍ നിന്നുകൊണ്ടുപോലും യതീഷ് ചന്ദ്ര ആനയെ തൊടുന്നുണ്ട്.

മൂന്നു മീറ്ററിന്റെ അകലം പാലിക്കാതെ കുട്ടിയെ കൊണ്ടും യതീഷ് ചന്ദ്ര ആനയെ തൊടിപ്പിച്ചു. ഇത് ഗുരുതരമായ തെറ്റാണെന്നും ക്യാമറയുടെ മുന്‍പിലാണ് യതീഷ് ചന്ദ്ര പരസ്യമായ നിയമലംഘനം നടത്തിയതെന്നും വെങ്കിടാചലം ആരോപിച്ചു.

Related posts

പീഡനവിവരം മറച്ചു വെച്ചതിന് നടി രേവതിക്കെതിരെ പരാതി

Amal Murali

കോ​ൺ​ഗ്ര​സ് ത​ന്‍റെ അ​മ്മ​യുടെ പേര് വലിച്ചിഴയ്ക്കുന്നു: മോ​ദി

Amal Murali

ഹർത്താലിനെ ഓടിച്ച ഒടിയൻ :ബി.ജെ.പി ഹർത്താൽ പൊളിഞ്ഞു

Web Desk

Leave a Comment