Health News

മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മഴക്കാലത്ത് അസുഖങ്ങള്‍ ധാരാളമാണ്. പലതരത്തിലുള്ള അസുഖങ്ങളാണ് മഴക്കാലത്ത് പിടിപെടാറുള്ളത്. പനി, ചുമ, ജലദോഷം, വയറിളക്കം തുടങ്ങീ നിരവധി അസുഖങ്ങള്‍ പിടിപെടാറുണ്ട്. അതില്‍ ആമാശയ രോഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഭക്ഷണമാണ് മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഭക്ഷണത്തിലൂടെയാണ് കൂടുതല്‍ അസുഖങ്ങളും പിടിപെടുന്നത്. മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കുക. ശുദ്ധീകരിച്ച വെള്ളം മാത്രമേ കുടിക്കുന്നുള്ളു എന്ന് ഉറപ്പു വരുത്തുക. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ആവിയില്‍ വേവിച്ച പച്ചക്കറികളും കഴിക്കുക. ഇത് മഴക്കാലത്ത് ആമാശയത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

മഴക്കാലത്ത് ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫഌര്‍ ഓയിലോ ആണ് കൂടുതല്‍ നല്ലത്. മഴക്കാലത്ത് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. മഴക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ അളവ് ദഹനത്തെ സാരമായി ബാധിക്കും. എണ്ണയില്‍ വറുത്ത ഭക്ഷണവും അമിത ഭക്ഷണവും കടുത്ത ആമാശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

മഴക്കാലത്ത് ഹോട്ടല്‍ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് രോഗങ്ങളില്‍ നിന്നും രക്ഷനേടാം.

Related posts

ബംഗാളില്‍ നിന്നും പ്രധാനമന്ത്രി ആകാന്‍ സാധ്യത മമത ബാനര്‍ജിക്ക്: ബിജെപി നേതാവ്

Farsana Jaleel

വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

Web Desk

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Farsana Jaleel

Leave a Comment