Health News

മഴക്കാലത്ത് പാമ്പുകളെ പേടിക്കണം….

മഴക്കാലത്ത് പലതരത്തിലുള്ള അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അവയിലൊന്നാണ് പാമ്പുകള്‍. ഇക്കാലത്ത് ഇഴജന്തുക്കളെയാണ് നാം കൂടുതല്‍ ഭയക്കേണ്ടത്. മഴക്കാലമായാല്‍ ഓരോ വര്‍ഷവും നിരവധി പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്.

ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മഴ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ പാമ്പുകളുടെ മാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി പോകും. പിന്നീടവ പുറത്തേയ്ക്കിറങ്ങുകയാണ് പതിവ്. പാമ്പുകള്‍ മാളം വിട്ട് സമീപത്തെ വീടുകളിലേക്ക് ചേക്കേറും.

മഴക്കാലത്ത് വീടിനുള്ളില്‍ പാമ്പ് കയറാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. അതിന് വേണ്ടി ചില മുന്‍കരുതലുകളും എടുക്കുക. മഴക്കാലത്ത് പാമ്പുകള്‍ വീട്ടിലേക്ക് ഏതു വഴി വേണമെങ്കിലും കടക്കാം. അത് കൊണ്ട് തന്നെ മുന്‍കരുതലെടുക്കുകയാണെങ്കില്‍ വിഷപ്പാമ്പുകളുടെ കടിയേല്‍ക്കാതെ പ്രതിരോധിക്കാന്‍ സാധിക്കും. പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്നു ചികിത്സ തേടാനും ശ്രമിക്കണം.

മഴക്കാലത്ത് വീടും പരിസരവും കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് വീട്ടുവളപ്പിലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം പരിശോധിക്കണം. മഴക്കാലത്ത് പൊഴിയുന്ന ഇലകള്‍ക്കടിയിലും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വൈക്കോല്‍ തുടങ്ങീ പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.

ശക്തമായ മഴക്കാലത്ത് പാമ്പുകള്‍ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിക്കിടക്കാം. അത് കൊണ്ട് തന്നെ ഷീറ്റുകളോ മറ്റു വസ്ത്രങ്ങളോ കുന്നുകൂട്ടിയോ ചുരുണ്ടു കൂട്ടിയോ സൂക്ഷിക്കരുത്. മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂവിനുള്ളിലുമെല്ലാം തണുപ്പു തേടി പാമ്പുകള്‍ പതുങ്ങിയിരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൂസ് ഉപയോഗിക്കുന്നവര്‍ നല്ല പോലെ പരിശോധിച്ച ശേഷം മാത്രം ഇടുക. വാഹനങ്ങളുടെ അടിഭാഗവും ക്യത്യമായി പരിശോധിച്ച് പാമ്പ് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം വണ്ടി എടുക്കുക.

Related posts

ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ലോകചാമ്പ്യന്‍ പുറത്ത്

Farsana Jaleel

#Me_too അനു ചന്ദ്ര

Amal Murali

‘എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത് ?’: മോഹൻലാലിനോട് രേവതി

Amal Murali

Leave a Comment