Health News

മൗത്ത് വാഷ് വ്യായാമത്തിന്റെ ഗുണം നഷ്ടമാക്കും

ലണ്ടന്‍: അണുനാശിനികളടങ്ങിയ മൗത്ത് വാഷുകളുടെ ഉപയോഗം വ്യായാമം ചെയ്യുമ്പോല്‍ ലഭിക്കുന്ന ഗുണഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം. പ്രശസ്ത ശാസ്ത്ര ജേണലായ ഫ്രീ റാഡിക്കല്‍ ബയോളജി ആന്‍ഡ് മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് പോളി മൗത്ത് 23 ആരോഗ്യവാന്മാരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പുതിയ കണ്ടെത്തല്‍ ഹൃദയാരോഗ്യവും വായിലെ അണുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ അറിവുകള്‍ നല്‍കുന്നുണ്ട്. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിക്കുകയും രക്താതിസമ്മര്‍ദമുള്ളവരില്‍ അത് സാധാരണ നിലയില്‍ എത്തിക്കുകയും ചെയ്യുന്നതായി നേരത്തേതന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ രക്ഷാതിസമ്മര്‍ദം അത് ഉപയോഗിക്കാത്തവരേക്കാള്‍ ഉയര്‍ന്ന തോതിലാണെന്നാണ് കണ്ടെത്തലിലുള്ളത്. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തു നൈട്രേറ്റായി വായിലെ ഉമിനീര്‍ ഗ്രന്ഥിയില്‍ ശേഖരിക്കപ്പെടുകയും വ്യായാമിത്തിന് ശേഷവും വികസിച്ച രക്തക്കുഴലുകളെ ദീര്‍ഘനേരം അതേപടി നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ മൗത്ത് വാഷ് ഉപയോഗം ഈ പ്രക്രിയയെ ഇല്ലാതാക്കുന്നു എന്നാണ് കണ്ടെത്തല്‍.

മൗത്ത് വാഷ് ഉപയോഗിച്ചു അല്ലാതെയും വ്യായാമം ചെയ്തവരുടെ രക്തസമ്മര്‍ദം പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ.റോള്‍ ബെസ്‌കോസ് പറഞ്ഞു.

Related posts

ദിനകര പക്ഷത്തെ 18 എംഎല്‍എമാര്‍ അയോഗ്യര്‍: സ്പീക്കറുടെ നടപടിയെ ശരിവെച്ച് ഹൈക്കോടതി

Farsana Jaleel

PMC ബാങ്ക് തട്ടിപ്പ്; മുന്‍ ഡയറക്ടര്‍ അറസ്റ്റില്‍

Farsana Jaleel

പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം

Farsana Jaleel

Leave a Comment