India Literature News

ബാലി-സുഗ്രീവൻമാരുടെ ഭ്രമിപ്പിക്കുന്ന കഥയുമായി ബാഹുബലി കഥാകൃത്ത് ആനന്ദ് നീലകണ്ഠനെത്തുന്നു.

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ് എഴുത്തുകാരിലൊരാളും മലയാളിയുമായ ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമെത്തുന്നു. ‘വാനര: ദി ലെജന്റ് ഓഫ് ബാലി, സുഗ്രീവ ആന്‍ഡ് താര’ എന്ന പുസ്തകത്തിന്റെ മുഖ ചിത്രം പുറത്തിറങ്ങി. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം വരുന്ന ദസറയ്ക്ക് പുറത്തിറങ്ങും. പ്രണയം, കാമം, ചതി എന്നിവ പറയുന്ന ഒരു ക്ലാസിക് കഥയാണ് വാനര എന്ന് പ്രസാധകര്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.

രാമായണത്തിലെ വീരന്മാരിലൊരാളായ ബാലിയുടെ കഥയാണ് വാനര പറയുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് കോമേഷ്യല്‍ ആന്‍ഡ് ബിസിനസ് ബുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് മിലേ ഐശ്വര്യ ട്വിറ്ററില്‍ പുസ്തകത്തിന്റെ മുഖചിത്രം പങ്കുവെയ്ച്ചിട്ടുണ്ട്. ബാഹുബലി സീരീസിൽ പെട്ട
റൈസ് ഓഫ് ശിവഗാമി എന്ന നോവലൊഴികെ തന്റെ മറ്റെല്ലാ നോവലുകളും പ്രതിനായകന്റെ ഭാഗത്തുനിന്ന് കഥ പറയുന്നവയാണെന്ന് ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു. റൈസ് ഓഫ് ശിവഗാമി മാത്രം ബാഹുബലി എന്ന ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. നമ്മുടെ ഇതിഹാസങ്ങളെ എല്ലാ കാഴ്ചപ്പാടുകളില്‍നിന്നും പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും,നോവല്‍ വാനര രാജവംശത്തിന്റെയും ബാലി, താര, സുഗ്രീവന്‍ എന്നിവരുടെയും ഭ്രമിപ്പിക്കുന്ന കഥ പറയുന്ന നോവല്‍
പുതിയൊരനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിയാണ് ആനന്ദ് നീലകണ്ഠൻ.

Related posts

മെസ്സി എന്നെ മികച്ച കളിക്കാരനാക്കി: ക്രിസ്റ്റിയാനോ

Farsana Jaleel

കൊച്ചി മെട്രോ സ്റ്റേഷനിലെ കടകളിൽ മോഷണം;സുരക്ഷാ വീഴ്ചയെന്ന് ആരോപണം

Amal Murali

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്ത്

Farsana Jaleel

Leave a Comment