Literature News

“മാധവിക്കുട്ടിയില്‍ ശരിയാകാത്ത ഒന്നുണ്ടായിരുന്നു… ഞങ്ങള്‍ക്കിടയില്‍ ഉരസിലുകള്‍ ഉണ്ടായിരുന്നു”: തുറന്ന് പറഞ്ഞ് അഷിത

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയില്‍ ശരിയാകാത്ത ഒന്നുണ്ടായിരുന്നെന്ന് എഴുത്തുകാരി അഷിത. മാധവിക്കുട്ടി എല്ലായിപ്പോഴും ഒരു ഉദാരമതിയായിരുന്ന സ്ത്രീയായിരുന്നെന്നും ഞങ്ങള്‍ക്കിടയില്‍ ഉരസിലുകളുണ്ടായിരുന്നെന്നും അഷിത പറയുന്നു. അടുത്തിടെ ഒരു പ്രമുഖ മാധ്യമനത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധവിക്കുട്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുത്തുകാരി പങ്കുവെയ്ക്കുന്നത്.

കുസൃതിയിലും സ്‌നേഹത്തിലും സമ്പത്തിലും കോപത്തിലും ദുഃഖത്തിലും, ഒടുവില്‍ പ്രേമത്തില്‍ പോലും മാധവിക്കുട്ടി ഉദാരമതിയായിരുന്നെന്നും അഷിത പറയുന്നു. തിരുവനന്തപുരം വിട്ടുപോകുമ്പോള്‍ അവര്‍ക്കെന്നെക്കാള്‍ സങ്കടമുണ്ടായിരുന്നു. ഞാന്‍ അങ്ങനെ ഇമോഷണലി അറ്റാച്ഡ് ആയിരുന്നില്ല.

കാരണം, എനിക്കവരില്‍ ശരിയാകാത്ത എന്തോ ഒന്നുണ്ടായിരുന്നു. എന്തോ ഒന്ന്, ചിലപ്പോള്‍ അമ്മ കുട്ടിക്കാലത്ത് എന്നില്‍ ഇന്‍സ്റ്റില്‍ ചെയ്ത ഭയമാവാം, ആ ലാവണ്യമാവാം, എനിക്ക് പരിചയമില്ലാത്ത ആ സ്വാതന്ത്ര്യമാവാം, ചിലപ്പോള്‍ അവരുടെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകളാവാം. ഞാനത് പറഞ്ഞാല്‍ എന്നോട് പറയും, നിനക്ക് അസൂയയാണെന്ന്. ആയിരിക്കുമെന്ന് ഞാനും വിചാരിക്കും.

ഒരിക്കല്‍ ജാനുവമ്മ പറഞ്ഞ കഥകളെ കുറിച്ച് എന്നോട് ചോദിച്ചു എന്താ നിന്റെ അഭിപ്രായമെന്ന്. ഞാന്‍ പറഞ്ഞു, ”അതൊരു രസല്യ ആമിയോപ്പു, ന്ന്ച്ചാ ചവറാണ് ട്ടോ.” അപ്പൊ പറയും, ”നിനക്ക് അസൂയയാണ്. അസൂയപ്പെട്ടിട്ട് കാര്യമില്ല. അതൊരു ക്ലാസിക്കാണെന്ന്. ഇങ്ങനെയുള്ള ഉരസലുകള്‍ ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ഉണ്ടായിരുന്നു.

Related posts

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനപുണ്യം നേടി ഭക്തര്‍

Farsana Jaleel

യുവതീ പ്രവേശനം തുടരും : സ്റ്റേ ഇല്ല ,ജനുവരി 22 നു വാദം തുറന്ന കോടതിയിൽ കേൾക്കും

Amal Murali

ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ റുഷ്ദിയുടെ ക്വിഷോട്ട്

Farsana Jaleel

Leave a Comment