Literature News

ഡി.എസ്.സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ 6 പുസ്തകങ്ങള്‍

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യ രചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങളാണ് ഇത്തവണ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ ഒരെണ്ണം വിവര്‍ത്തന പുസ്തകമാണ്. ഹരീഷ് ത്രിവേദി അധ്യക്ഷനായ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. 25000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരത്തിന്റെ ജേതാവിനെ ഡിസംബര്‍ 16ന് എഎംഇ നേപ്പാള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില് വെച്ച് പ്രഖ്യാപിക്കും.

ബംഗാളി സാഹിത്യകാരന്‍ മനോരഞ്ജന്‍ ബ്യാപാരിയുടെ ദെയര്‍ ഈസ് ഗണ്‍പവര്‍ ഇന്‍ ദി എയര്‍. അമിതാ ഭാഗ്ചി (ഗാഫ് ദി നൈറ്റ് ഈസ് ഗോണ്‍), ജമില്‍ ജാന്‍ കൊച്ചൈ (99 നൈറ്റ്‌സ് ഇന്‍ ലോഗര്‍), മാധുരി വിജ് (ദി ഫാര്‍ ഫീല്‍ഡ്‌സ്), രാജ്കല്‍ ഝാ (ദി സിറ്റി ആന്‍ഡ് ദി സീ), സാദിയ അബ്ബാസ് (ദി എംറ്റി റൂം) എന്നിവരാണ് പട്ടികില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍.

15 പുസ്തകങ്ങളുടെ ആദ്യ പട്ടികയില്‍ ടി.ഡി രാമകൃഷ്ണന്റഎ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉള്‍പ്പെട്ടിരുന്നു. പെരുമാള്‍ മുരുകന്‍, അകില്‍ കുമാരസ്വാമി, ദേവി എസ്. ലാസ്‌കര്‍, ഫാത്തിമ ഭൂട്ടോ, മിര്‍സ വഹീദ്, നദീം സമന്‍, സുഭാംഗി സ്വരൂപ്, തോവ റെയ്ച് എന്നിവരും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

Related posts

10 വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാരെ മോചിപ്പിച്ച ഇടതു സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

Farsana Jaleel

278 കിലോയുള്ള ഈ അത്ഭുത മീനിന്റെ വില ആയിരങ്ങളോ ലക്ഷങ്ങളോ അല്ല, കോടികള്‍!

Farsana Jaleel

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാര്‍ക്ക് ലോകായുക്ത നോട്ടീസ്

Farsana Jaleel

Leave a Comment