Literature

30 വര്‍ഷത്തിന് ശേഷം ബുക്കര്‍ പങ്കിട്ട് മാര്‍ഗ്രറ്റ് അറ്റ്‌വുഡിനും എവരിസ്റ്റോയും

ലണ്ടന്‍: 30 വര്‍ഷത്തിന് ശേഷം ആദ്യമായി ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് രണ്ട് വനിതകള്‍. പ്രമുഖ കനേഡിയന്‍ എഴുത്തുകാരി മാര്‍ഗ്രറ്റ് അറ്റ് വുഡിനും കറുത്തവര്‍ഗക്കാരിയായ ആദ്യ ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നാര്‍ഡിനുമാണ് പുരസ്‌കാരം. പുരസ്‌കാരം പങ്കിടരുതെന്ന നിയമാവലി ജൂറി മറികടക്കുകയായിരുന്നു.

അവസാന പട്ടികയില്‍ ഇടംപിടിച്ച ആറുപേരില്‍നിന്നാണ് ജൂറി ഇരുവരേയും തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും ചുരുക്കപ്പട്ടികയില്‍ ഇടംനേടി. അറ്റ് വുഡിന്റെ ദ ടെസ്റ്റ്‌മെന്റ്, എവരിസ്റ്റോയുടെ ‘ഗേള്‍, വുമണ്‍, അദര്‍’ എന്നീ കൃതികള്‍ക്കാണ് അംഗീകാരം. സമ്മാനത്തുകയായ 50000 പൗണ്ട് (ഏകദേശം 45.24 ലക്ഷം രൂപ) ഇരുവരും പങ്കിടും.

ബുക്കര്‍ നേടുന്നആദ്യ കറുത്ത വര്‍ഗക്കാരിയാണ് അറുപതുകാരിയായ എവരിസ്റ്റോ. ആംഗ്ലോ നൈജീരിയന്‍ എഴുത്തുകാരി ഇവരിപ്പോള്‍ ലണ്ടനിലാണ് താമസം. കറുത്ത വര്‍ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് ഗേള്‍, വുമണ്‍, അദര്‍ എന്ന നോവല്‍ പറയുന്നത്.

കവിയും നോവലിസ്റ്റും പരിസ്ഥിതി പ്രക്ഷോഭകയുമായ അറ്റ് വുഡ് രണ്ടാം തവണയാണ് ബുക്കര്‍ നേടുന്നത്. 2000ല്‍ ദ ബ്ലൈന്‍ഡ് അസാസിന്‍ എന്ന കൃതിക്ക് ആദ്യബുക്കര്‍ നേടി. ബുക്കര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയാണ് എഴുപത്തൊമ്പതുകാരിയായ അറ്റ് വുഡ്. രണ്ടു തവണ ബുക്കര്‍ നേടുന്ന നാലാമത്തെ വ്യക്തിയും. 1985ല്‍ എഴുതിയ ഹാന്‍ഡ് മെയ്ഡ്‌സ് ടെയ്ല്‍ എന്ന നോവലിന്റെ തുടര്‍ച്ചയാണ് പുരസ്‌കാരം ലഭിച്ച ദ ടെസ്റ്റ്‌മെന്റ്. അഞ്ചുവട്ടം ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ അറ്റ് വുഡ് ഇടം കണ്ടെത്തി.

Related posts

ശ്രീജിത്ത് അരിയല്ലൂരിന്റെ “അർദ്ധരാത്രി ” എന്ന കവിതയിലും ശ്രീചിത്രന്റെ അവകാശവാദം

Amal Murali

വൈശാഖൻ തമ്പിയുടെ പോസ്റ്റ് മോഷ്ടിച്ച് വൈശാഖൻ തമ്പിയെ കള്ളനാക്കാൻ ശ്രീചിത്രൻ നടത്തിയ നാടകത്തിന്റെ കഥ

Amal Murali

കോപ്പിയടി വിവാദത്തിൽ ശ്രീചിത്രൻ കീഴടങ്ങി

Amal Murali

Leave a Comment