Literature News

ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ റുഷ്ദിയുടെ ക്വിഷോട്ട്

ലണ്ടന്‍: 2019ലെ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ക്വിഷോട്ടും. റുഷ്ദിയുള്‍പ്പെടെ ആറ് എഴുത്തുകാരുടെ പുസ്തകങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. 1981ല്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ബുക്കര്‍ പുരസകാരം നേടിയിരുന്നു.

മുന്‍ ബുക്കര്‍ ജേതാവ് കൂടിയായ മാര്‍ഗരറ്റ് അറ്റ്‌വുഡ് (ദ ടെസ്തമെന്റ്‌സ്), ലൂസി എല്‍മാന്‍ (ഡക്‌സ്-ന്യൂ ബറിപോര്‍ട്), ബെര്‍ണാഡിന്‍ എവാരിസ്‌തോ (ഗേള്‍, വുമണ്‍, അദര്‍), ചിഗോസീ ജബീയോമ (ആന്‍ ഓര്‍ക്കസ്ട്ര ഓഫ് മൈനോരിറ്റീസ്), എലിഫ് ഷഫാക് (10 മിനിറ്റ്‌സ്, 38 സെക്കന്‍ഡ്‌സ് ഇന്‍ ദ സ്‌ട്രെയ്ഞ്ച് വേള്‍ഡ്) എന്നിവരാണ് പട്ടികയിലുള്ള മറ്റ് എഴുത്തുകാര്‍.

മാനവികതയെ ആഘോഷമാക്കിയ പുസ്തകമാണ് ക്വിഷോട്ട് എന്ന് ജഡ്ജിങ് പാനല്‍ അഭിപ്രായപ്പെട്ടു. 2018 ഒക്ടോബറിനും 2019 സെപ്റ്റംബറിനുമിടെ യു.കെയിലും അയര്‍ലന്‍ഡിലുമായി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത 151 പുസ്തകങ്ങളില്‍ നിന്നാണ് ചുരുക്കപ്പട്ടികയുണ്ടാക്കിയത്. ഈ പുസ്തകങ്ങള്‍ക്ക് ഓരോന്നിനും 2500 പൗണ്ട് (2,17312 രൂപ) സമ്മാനമായി ലഭിക്കും.

ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഒക്ടോബര്‍ 14നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ അന്ന ബേണ്‍സിന്റെ മില്‍ക്മാന്‍ എന്ന പുസ്തകം ലോക വ്യാപകമായി അഞ്ചരലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. 1969 മുതലാണ് ഇംഗ്ലീഷില്‍ എഴുതിയ ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്ക് ബുക്കര്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്. 50,000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ആണ് പുരസ്‌കാരക്കുക.

Related posts

ഓട്ടോ, ടാക്‌സി നിരക്ക് വർധന അടുത്തമാസം ; ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും

Amal Murali

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

Web Desk

മെക്‌സിക്കന്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാം

Farsana Jaleel

Leave a Comment