Movies

ആന കള്ളൻ- റിവ്യൂ

നിധിൻ ബി കോട്ടയം

തിയേറ്ററിൽ കൂട്ടുകാർ ഒത്തു പോയി സിനിമ കാണുന്നത് പതിവ് കാരണം വട ചെന്നൈ പോലും വേണ്ട എന്ന് വെച്ചു കണ്ട ചിത്രം. ബിജു മേനോൻ എന്ന നടനോടുള്ള ഒരു പ്രേത്യേക ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ ഫസ്റ്റ് ഷോ തന്നെ കണ്ടു.
ഒന്നും പറയാനില്ല. ഇവൻ മര്യാദ രാമൻ എന്ന ദിലീപ് ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ ഒരുക്കുന്ന ചിത്രം. അതും ഉദയ കൃഷ്ണ യുടെ തിരക്കഥയിൽ.
ജോസ് തോമസ്. തോംസൺ കെ തോമസ്, സുന്ദർ ദാസ്, തോമസ് സെബാസ്റ്റ്യൻ, സുധീഷ് ശങ്കർ, അജയ് വാസുദേവ്വ്. എന്നി പേരുകൾ ക്കു ഒപ്പം കൂട്ടി വായിക്കാം ഇനി സുരേഷ് ദിവാകർ എന്ന ഡയറക്ടരെ. ഉദയ് കൃഷ്ണ തന്റെ സ്ഥിരം ചളി കോമേഡിസ് 10:1എന്ന അനുപാതത്തിൽ കട്ട ചളി :ഒരു കോമഡി എന്ന നിലവാരത്തിൽ ആണ് കഥയുടെ പോക്ക്.
ബിജു മേനോൻ തന്റെ സ്ഥിരം നമ്പറുകൾ ഇറക്കി ഇടക്ക് പിടിച്ചു നിർത്താൻ ശ്രെമിച്ചു എങ്കിലും പൊള്ള ആയതും കണ്ടു മടുത്ത ഉദയപുരം കഥ ആയതിനാലും നന്നേ ബോർ അടിക്കും.
പിന്നെ സിദിഖ് ഇക്കാ ടെ ഭാര്യ വേഷം സരയൂ പോലൊരു കൊച്ചു നടി ചെയ്തു കണ്ടപ്പോൾ തന്നെ ഡയറക്ടറുടെ മിസ്സ്‌ കാസ്റ്റിംഗ് അടക്കം അലക്ഷ്യമായ സംവിധാനവും ശ്രെദ്ധയിൽ പെട്ടു അപ്പോൾ തന്നെ പ്രതീക്ഷ തീർന്നു. 96, raatsasan എന്നിങ്ങനെ ഉള്ള തമിഴ് ചിത്രങ്ങൾ തന്ന ഒരു ഫീൽ ഈ ചിത്രം നന്നേ നശിപ്പിച്ചു തന്നു, സിനിമ എന്ന മാധ്യമത്തെ വെറുത്തു പോകും വിധം ആണ് ഈ തട്ടിക്കൂട്ട് സൃഷ്ടി.
ഐതിഹ്യ മാലയിൽ നിന്നു ചുരണ്ടിയെന്നു സഞ്ജയ്‌ ബോബി ടീം അവകാശ പെടുന്ന കൊച്ചുണ്ണി എന്ന എന്റെ കുട്ടികാലം ധന്യം ആക്കിയ ചിത്രകഥയിലെ നായകനെ അവർ വികൃതമാക്കിയ പോലെ ഇവിടെ ഒരു ബിജു മേനോൻ ചിത്രം കാൽ കാശിനു വിലയില്ലാത്ത അവസ്ഥ യിൽ ആണ് എടുത്തിരിക്കുന്നത്.
മ്യൂസിക് വിഭാഗം നോക്കിയാൽ ബിജിഎം മ്യൂസിക് എന്നിവ രണ്ടു പേരാണ് ചെയ്തത് അത് അങ്ങോട്ടും ഇങ്ങോട്ടും മാറിയിരുനെൽ നന്നായേനെ ബിജിപാൽ ബിജിഎം നു പകരം മ്യൂസിക് ചെയ്താൽ നല്ല കുറച്ചു പാട്ട് എങ്കിലും കിട്ടിയേനെ.
ഇതു നാദിർഷ തന്റെ ഉത്സവ പറമ്പിലെ ഗാനങ്ങൾ പഴയ ഹിന്ദി ഗാനങ്ങളിൽ നിന്നും ചുരണ്ടിയ പോലെ ഉണ്ട്.
ഹരീഷ് കണാരൻ, ധർമ്മജന് എന്നിവർ ഉണ്ടായിട്ടും ഒന്നും കിട്ടിയില്ല ചിരിക്കാൻ.
അല്പം കണ്ടിരിക്കാവുന്ന 1st ഹാഫ് ആണേൽ ദുരന്തം ആയ ഒരു 2nd halfum തന്നു പ്രേക്ഷകരെ ക്ഷേമ പരീക്ഷണം നടത്തുന്നു സംവിധായകൻ. പോരാത്തതിന് നീ ഒന്നും ഇതു അനുഭവിച്ചാൽ പോരാ എന്ന പോലെ അവസാനം ഒരു ആവശ്യം ഇല്ലാതെ പാട്ടും കുത്തി കേറ്റി മടുപ്പിച്ചു.
ഒരിക്കലും ഈ തരത്തിലുള്ള crap കളെ അംഗീകരിച്ചു കൊടുക്കാതിരിന്നാൽ നല്ല സിനിമക ൾ ലഭിക്കും. ഒരിക്കലും തിയേറ്ററിൽ കാണരുത് ടോറന്റിലും ?ഉദയ് കൃഷ്ണ ചേട്ടാ ദയവു ചെയ്തു ഒന്ന് മാറ്റി പിടിക്കു…..ബിജു ചേട്ടാ പ്ലീസ് ഒന്ന് നോക്കി ചെയൂ. മൈ റേറ്റിംഗ് ??/5

Related posts

‘ഒരു കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുവാ’; ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ എത്തി

Farsana Jaleel

സാരിയിൽ നാടൻ സുന്ദരിയായി മ‍ഡോണ

Web Desk

നടൻ വിശാലിന്റെ വിവാഹം മുടങ്ങിയതായി റിപ്പോർട്ടുകൾ

Web Desk

Leave a Comment