Movies News

തമിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു

തമിഴിലെ പ്രശസ്ത മിമിക്രി താരവും നടനുമയ മനോ അന്തരിച്ചു. വാഹനാപകടത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്. താരം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈയിലായിരുന്നു അപകടമുണ്ടായത്.

മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോയുടെ ഭാര്യയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്. 2010ലാണ് സംവിധായകന്‍ അഴക് സംവിധാനം ചെയ്ത പുഴലില്‍ അഭിനയിച്ചത്.

ടിവി ചാനലില്‍ അവതാരകനായിട്ടായിരുന്നു മനോയുടെ തുടക്കം. പിന്നീട് മിമിക്രി താരവും ഡാന്‍സ് താരവുമായി മാറി. നിരവധി റിയാലിറ്റി ഷോകളുടെയും ഭാഗമായിട്ടുണ്ട്.

Related posts

പൃഥ്വിരാജിന്റെയും കുഞ്ചാക്കോയുടെയും തേരോട്ടം. 20 – 20യിൽ കാലിടറി സൂപ്പർതാരങ്ങൾ

Web Desk

മാനം തുടിക്കണ്….നേരം വെളുക്കണ്….. കാണാം മഞ്ജു വാര്യരുടെ ക്യൂട്ട് കരിക്കേച്ചര്‍ വീഡിയോ

Farsana Jaleel

കൊച്ചിയെ പ്രകമ്പനം കൊള്ളിച്ച് അയ്യപ്പഭക്തരുടെ ബ്രഹ്മാണ്ഡ നാമജപയാത്ര

Amal Murali

Leave a Comment