Movies News

അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ഡല്‍ഹി: ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് താരം അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരായ ഈ പുരസ്‌കാരം. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കൂടിയാണ് പുരസ്‌കാര വിവരം പങ്കുവെച്ചത്. രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടന്‍ അമിതാഭ് ബച്ചനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിനായി ഏകകണ്‌ഠേനെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കട്ടെ. ഈ പുരസ്‌കാരലബ്ധയില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ആഹ്‌ളാദിക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇപ്രകാരമായിരുന്നു പ്രകാശ് ജാവദേക്കറുടെ കുറിപ്പ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിനയജീവിതത്തില്‍ അമിതാഭ് ബച്ചന്‍ അര നൂറ്റാണ്ട് തികച്ചത്. വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്റെയും തേജീ ബച്ചന്റെയും മകനായി 1942 ഒക്ടോബര്‍ 11നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. 1969 മുതല്‍ സിനിമാരംഗത്ത് സജീവമായ ബച്ചന്‍ 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ചു കൊണ്ടാണ് താര സിംഹസനത്തിലേക്ക് എത്തിയത്. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്.

1969ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടുകൊണ്ടായിരുന്നു ബച്ചന്റെ സിനിമാ പ്രവേശനം. 1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ ആണ് നായകനായി അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 76 കാരനായ അമിതാഭ് ബച്ചനെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

നടി ജയാ ബച്ചനാണ് ഭാര്യ. 1973ലായിരുന്നു ഇരുവരുടെയും വിവാഹം. മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരും ബച്ചന്റെ കലാപാരമ്പര്യം കുടുബാംഗങ്ങളിലൂടേയും തുടരുകയാണ്.

Related posts

ലേണേഴ്‌സ് പരീക്ഷ എഴുതാന്‍ എത്തിയവര്‍ ചോദ്യങ്ങള്‍ കണ്ട് ഞെട്ടി

Farsana Jaleel

അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി NSS

Farsana Jaleel

പ്രസവസമയത്ത് നഴ്‌സ് കുഞ്ഞിനെ ശക്തിയായി വലിച്ച് ശരീരം രണ്ടായി മുറിഞ്ഞു

Farsana Jaleel

Leave a Comment