Movies News

വിവാഹം കഴിക്കാതിരിക്കാന്‍ ചെയ്തത് തുറന്ന് പറഞ്ഞ് അനുമോള്‍

സിനിമാ താരങ്ങളുടെ വിവാഹവും വിവാഹ ജീവിതവവും മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്. റോക്ക് സ്റ്റാര്‍, അകം തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അനുമോളുടെ വിവാഹ വാര്‍ത്തയും ചര്‍ച്ചയാവുന്നു. വിവാഹം മുടക്കാനായി നടി ചെയ്തതിനെ കുറിച്ച് അനുമോള്‍ തന്നെ തുറന്നു പറയുന്നു.

കല്യാണം നടത്താതിരിക്കാന്‍ വേണ്ടി എഞ്ചിനിയറിംഗിന് പോയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അനുമോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടമാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്.

അപ്പോള്‍ ചിന്തിച്ചത് ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ? തവള അതൊക്കെ പെറുക്കി? അപ്പോള്‍ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിംഗാണ്. അങ്ങനെ എഞ്ചിനിയറിങ്ങ് പഠിച്ചെന്നും അനുമോള്‍ പറഞ്ഞു.

Related posts

തന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്‍

Farsana Jaleel

ഇളയച്ഛന്റെ ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങിലേക്ക് ദിലീപിനൊപ്പം മീനാക്ഷിയെത്തി

Web Desk

ക്രൂരപീഡനത്തിന് ഇരകളായ 50 പെണ്‍കുട്ടികളെ രക്ഷിച്ച് ജില്ലാ കളക്ടർ

Web Desk

Leave a Comment