Movies News

ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും വിടവാങ്ങിയത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമി തലനാഴിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോഴും കേസ് സിബിഐ അന്വേഷിക്കമെണ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ കെ സി ഉണ്ണി. എന്നാല്‍, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയര്‍ത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജ്ജുനും, അല്ല അര്‍ജ്ജുനാണെന്ന് ലക്ഷമിയും മൊഴി നല്‍കിയതോട് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.

ശാസ്ത്രീയ പരിശോധനക്കൊടുവില്‍ അര്‍ജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അര്‍ജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രതിമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ തള്ളുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി നല്‍കിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. ഈ അന്വേഷണത്തിന് ശേഷം സിബിഐ അന്വേഷണത്തില്‍ തീരുമാനമെടുക്കാമെന്ന് ഡിജിപി സര്‍ക്കാരിനെ അറിയിക്കും.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണ കടത്തുകേസില്‍ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂര്‍ച്ചയേറി.

Related posts

മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

Farsana Jaleel

നടൻ വിശാലിന്റെ വിവാഹം മുടങ്ങിയതായി റിപ്പോർട്ടുകൾ

Web Desk

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും BJP വഴി തടയും

Farsana Jaleel

Leave a Comment