Movies

ഫണ്‍ വിത്ത് സസ്‌പെന്‍സ്: ബ്രദേഴ്‌സ് ഡേ ട്രെയിലര്‍ എത്തി

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

ലൂസിഫറിനും 18ാം പടിക്കും ശേഷമുള്ള പൃഥ്വിയുടെ പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. സസ്‌പെന്‍ഷനും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. നര്‍മ്മ രംഗങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നു നേരത്തേ പുറത്തിറക്കിയ ടീസറില്‍.

ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി, മഡോണ സെബാസ്റ്റിന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. 4 മ്യൂസിക്‌സാണ് സംഗീതം. അഖിലേഷ് മോഹന്‍ എഡിറ്റിംഗും ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദറും നിര്‍വ്വഹിക്കും.

Related posts

നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ

Amal Murali

ദുല്‍ഖറിന്റെയും മമ്മൂക്കാന്റെയും വാഹന പ്രേമം കുഞ്ഞു മറിയത്തിലേയ്ക്കും

Farsana Jaleel

“വിഴുന്തിട്ടേന്ന് നിനച്ചെയാ” രജനിയുടെ മാസ്സ് തിരിച്ചു വരവുമായി പേട്ട

Web Desk

Leave a Comment