Movies News

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു.

1982ല്‍ വേനല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമിയിലെത്തുന്നത്. ദൈവത്തിന്റെ വികൃതികള്‍, ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് 1992ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കുലം എന്ന ചിത്ത്രതിന് 1996ലെ സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് ജനനം. തിരുവനന്തപുരം യൂണിവേഴ്്‌സിറ്റി കോളേജില്‍ പഠനവും. പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഡോ. രമണിയാണ് ഭാര്യ. ഡോ.പാര്‍വതിയും ഗൗതമനുമാണ് മക്കള്‍.

Related posts

Travel Update – Detroit named second best city for 2018 travel destinations

Amal Murali

ബാലി-സുഗ്രീവൻമാരുടെ ഭ്രമിപ്പിക്കുന്ന കഥയുമായി ബാഹുബലി കഥാകൃത്ത് ആനന്ദ് നീലകണ്ഠനെത്തുന്നു.

Amal Murali

പിഷാരടി ഇനി മമ്മൂട്ടിയ്‌ക്കൊപ്പം; ഗാനഗന്ധര്‍വ്വനായി മമ്മൂട്ടി

Farsana Jaleel

Leave a Comment