Movies News

ജോലിയില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഞാന്‍ തയ്യാറല്ല: മനസ്സ് തുറന്ന് യുവരാജിന്റെ ഭാര്യ

2011ല്‍ സല്‍മാന്‍ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ബോഡീഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ഭാര്യയും നടിയുമായ ഹേസല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എട്ടു വര്‍ഷത്തിനു ശേഷം വീണ്ടും ബോളിവുഡിലേയ്ക്ക് ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹേസല്‍ ഇപ്പോള്‍. അമീര്‍ഖാന്റെ മകള്‍ ഇറ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ഹേസല്‍ വീണ്ടും ബോളീവുഡിലെത്തുന്നത്.

അവസരങ്ങള്‍ ലഭിക്കാത്തതു കൊണ്ടായിരുന്നില്ല ബി ടൗണില്‍ തന്റെ കരിയര്‍ വേഗം അവസാനിച്ചതെന്നും ഹേസല്‍ തുറന്നു പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ബോളിവുഡിലെത്തിയത് നിരാശാജനകമായിരുന്നു. ഹിന്ദു പാരമ്പര്യം പിന്തുടരുന്ന ഒരു കുടുംബത്തില്‍ ബ്രട്ടീഷുകാരനായ അച്ഛനൊപ്പം വളര്‍ന്ന എനിക്ക് ഞാന്‍ ഇന്ത്യക്കാരിയാണെന്ന് ആളുകളെ വിശ്വസിപ്പിക്കണമായിരുന്നു. എന്റെ പേരും ഉച്ചാരണവുമെല്ലാം കണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ ഇന്ന് കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു.

ഞാന്‍ വന്ന സമയത്തൊക്കെ ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചില മാനദണ്ഡങ്ങളൊക്കെയുണ്ടായിരുന്നു. ക്ലാസിക്കല്‍ ഡാന്‍സ് അറിഞ്ഞിരിക്കണം, ഹിന്ദി നന്നായി സംസാരിക്കാനറിയണം എന്നൊക്കെ. പക്ഷേ ഇന്ന് ഇത്തരം നിബന്ധനകള്‍ ഒന്നും തന്നെയില്ല. അഭിനേത്രികള്‍ ഇന്ത്യക്കാരാകണമെന്നു പോലുമില്ല. ഇന്ന് പേരെടുത്ത പല നടിമാരും പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ നിന്നുള്ളവരുമുണ്ട്. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനു ശേഷം ലഭിച്ചതെല്ലാം ഒരേപോലുള്ള വേഷങ്ങളായിരുന്നു. ഐറ്റം നമ്പറുകളും അതുപോലെ തന്നെ. ഒരു അഭിനേത്രി എന്ന നിലയില്‍ കഥകേള്‍ക്കുമ്പോഴും കഥാപാത്രത്തെക്കുറിച്ചറിയുമ്പോഴും എനിക്ക് നല്ല താല്‍പര്യം തോന്നണം. എന്തെങ്കിലും കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ എന്റെ 100 ശതമാനം അധ്വാനവും ഊര്‍ജ്ജവും ഞാനതിനു നല്‍കും. ജോലിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയാറല്ലെന്നും ഹേസല്‍ തുറന്നു പറഞ്ഞു.

Related posts

Her (2013) Review

Web Desk

GNPC ഇനി മുതൽ ഗിന്നസ് GNPC

Amal Murali

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല: അമ്മ

Amal Murali

Leave a Comment