Movies

“സ്ത്രീകളെ ഒരിക്കലും ബഹുമാനിച്ചിരുന്നില്ല… അവര്‍ കിടക്കയില്‍ സുഖം തരുന്ന ഉപകരണങ്ങള്‍ മാത്രം, ഓരോ രാത്രി ഓരോ സുന്ദരികള്‍” – ജാക്കി ചാന്റെ ഞെട്ടിപ്പിക്കുന്ന കഥ പുറത്ത്

ആരാധകര്‍ക്ക് ജാക്കി ചാന്‍ എന്നും വിസ്മയമാണ്. ഹോളിവുഡ് താരമായി മാത്രമല്ല ലോകമൊട്ടാകെയുള്ള ആളുകള്‍ക്ക് ജാക്കി ചാന്‍ ഒരു ഇതിഹാസ താരമാണ്. ബ്രൂസ്‌ലിക്ക് ശേഷം ലോകം കണ്ട മികവുറ്റ ആക്ഷന്‍ സ്റ്റാറാണ് ജാക്കി ചാന്‍. ഹോളിവുഡ് ആക്ഷന്‍ കോമഡി ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ അദ്ദേഹം 64ാം വയസിലും താരമാണ്.

വെളളിത്തിരയിലെ സൂപ്പര്‍താരമാണെങ്കിലും കുത്തഴിഞ്ഞ ജീവിതമായിരുന്നു താരത്തിന്റേത്. ഒരു കാലത്ത് സിനിമയില്‍ നിന്നും ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയായിരുന്നെന്ന് താരം തന്നെ വെളിപ്പെടുത്തുകയാണിപ്പോള്‍. ഡിസംബര്‍ ആദ്യം പുറത്തുറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സംഘടന സംവിധായകനായിരുന്നപ്പോഴും നായകനായപ്പോഴും അദ്ദേഹത്തിന് കിട്ടയതില്‍ ഭൂരിഭാഗം പണവും വേശ്യകള്‍ക്കും ചൂതാട്ടത്തിനും വേണ്ടിയായിരുന്നു ചെലവഴിച്ചിരുന്നതെന്ന് താരം തന്നെ തുറന്നു പറയുന്നു. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഒരിക്കലും താന്‍ ബഹുമാനിച്ചിരുന്നില്ലെന്നും കിടക്കറയില്‍ സുഖം തരുന്ന ഉപകരണങ്ങള്‍ മാത്രമായിരുന്നു അവരെന്നും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാത്ത തികച്ചും ക്രൂരനായിരുന്നു താനെന്നും ജാക്കി ചാന്‍ തുറന്നു പറയുന്നു. എല്ലാ രാത്രികളിലും അതി സുന്ദരികളായി പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദം. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച നടി ജോവാനെ പോലും ജാക്കി ചാന്‍ വഞ്ചിച്ചു. ഗര്‍ഭിണിയാകും വരെ ഈ ബന്ധം രഹസ്യമായി സൂക്ഷിച്ചെങ്കിലും ശേഷം ഇരുവരും വിവാഹിതരായി. വിവാഹശേഷവും ജാക്കി ചാന് ധാരാളം കാമുകിമാരുണ്ടായിരുന്നു. പിന്നീട് ജോവാന്‍ തന്നെ തന്റെ വഴിക്ക് വിട്ടെന്നും താരം പറയുന്നു. താനൊരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ഈ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും താരം പറയുന്നു. ജാക്കി ചാന്റെ കുത്തഴിഞ്ഞ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. ആത്മകഥയ്ക്കായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണിപ്പോള്‍.

Related posts

ഈസ്താംബുൾ ഫാഷൻ ഷോയിൽ പൂച്ച നടത്തം

Amal Murali

അലൻസിയറിനെതിരായ ആരോപണത്തിൽ വ്യക്തത വരുത്തി നടി ദിവ്യ ഗോപിനാഥ്

Amal Murali

ജീവിതത്തില്‍ മമ്മൂക്ക ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടോ…? പൃഥ്വിയോട് വിയോജിപ്പുണ്ട്: ടൊവിനോ തോമസ്

Farsana Jaleel

Leave a Comment