Movies News

ബൈക്കില്‍ കറങ്ങുന്ന ജയറാമിനെ കണ്ട് ഞെട്ടി ആളുകള്‍

സിനിമാ താരങ്ങളെ നേരില്‍ കാണുമ്പോള്‍ ആദ്യം ആര്‍ക്കും ഒരമ്പരപ്പ് ഉണ്ടാകും. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും പരസ്യമായി പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാറില്ല. ഇപ്പോഴിതാ ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം ഇറങ്ങിത്തിരിച്ച് കൈയ്യടി നേടിയിരിക്കുകയാണ് ജയറാം.

നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന താരത്തെ കണ്ട് ആളുകള്‍ ഞെട്ടി. ആളുകള്‍ ആദ്യം എന്താ സംഭവം എന്നറിയാതെ നിന്നു. എന്നാല്‍ പിന്നീട് ജയറാമിന്റെ പിന്നാലെ ഇരുചക്ര വാഹന യാത്രക്കാരെ കണ്ടതോട് കൂടി കാര്യം പിടികിട്ടി. കാര്യം എന്തെന്നറിഞ്ഞപ്പോള്‍ ജനങ്ങളും ഒപ്പം കൂടി.

ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ സ്വന്തം നാട്ടില്‍ ട്രാഫിക് ബോധവത്കരണത്തിന് നേരിട്ടിറങ്ങുകയായിരുന്നു താരം. ഇതിന് വേണ്ടി പെരുമ്പാവൂരില്‍ നടത്തിയ ബൈക്ക് റാലിക്ക് നേതൃത്വം നല്‍കി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് പ്രദേശവാസികള്‍ താരത്തിനൊപ്പം പ്രതിജ്ഞയെടുത്തു.

ട്രാഫിക് നിയമങ്ങള്‍ പാലിക്കുമെന്ന് ജനങ്ങളും അധികൃതര്‍ക്കൊപ്പം പ്രതിജ്ഞയെടുത്തു. നഗരസഭയുടെയും ജനമൈത്രി പൊലീസിന്റെയും സഹകരണതതോടെ ഹാപ്പി ട്രാഫിക് കൂട്ടായ്മയാണ് പരിപാടി നടത്തിയത്. ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക്കും പരിപാടിക്ക് പിന്തുണ നല്‍കി. ഇതിലൂടെ ഒരു പരിധി വരെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സാധിച്ചതായി നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണ പറഞ്ഞു.

Related posts

നവാസ് ഷെരീഫിന്റെ ആരോഗ്യനില മോശം: ചികിത്സ നിഷേധിക്കുന്നു

Farsana Jaleel

Fitbit’s first smartwatch can now make payments in the UK

Amal Murali

പകയുടെ കനലുകളുമായി അരുണാചലം! ദര്‍ബാര്‍ റിവ്യു

Farsana Jaleel

Leave a Comment