Movies News

” മമ്മൂക്കയോടൊപ്പമുള്ള ആ അനുഭവം വല്ലാത്തൊരു അനുഭവം ആയിരുന്നു”; അനുഭവം തുറന്ന് പറഞ്ഞ് ജിബു ജേക്കബ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം തുറന്ന് പറഞ്ഞ് ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിക്കൊപ്പുള്ള അനുഭവം ജിബു ജേക്കബ് പങ്കുവെച്ചത്.

മമ്മൂട്ടിയോടൊപ്പമുള്ള പേടിപ്പെടുത്തുന്നതും ഏറ്റവും സന്തോഷകരവുമായ ഒരു ഡ്രൈവിംഗ് അനുഭവമാണ് ജിബു ജേക്കബ് പങ്കുവെച്ചത്. ‘മമ്മൂക്ക നായകനായ തസ്‌കരവീരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് നടക്കുമ്പോഴായിരുന്നു സംഭവം. ഷൂട്ടിംഗിനിടെ മമ്മൂക്ക എന്നെ കാറിന്റെ സൈഡില്‍ ഇരുത്തി ഓടിച്ചു. ഞാന്‍ വാഹനത്തിലിരുന്ന് ഇത്രയധികം പേടിച്ച സംഭവം മുമ്പുട്ടായിട്ടില്ല. മമ്മൂക്ക പോകുന്ന സ്പീഡ്… സത്യത്തില്‍ ഞാന്‍ കാറിലിരുന്ന് അമ്മേ എന്ന് വിളിച്ചില്ലെന്ന് മാത്രം. സ്പീഡ് കുറയ്ക്കാന്‍ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. പക്ഷേ മമ്മൂക്ക തിരിച്ചു ചോദിച്ചത് നീ ഇത്രയും സ്പീഡില്‍ കാറില്‍ പോയിട്ടുണ്ടോ എന്നാണ്.’ വല്ലാത്ത ഒരു അനുഭവമായിരുന്നു അതെന്നും ജിബു ജോക്കബ് പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമയിലെ ഛായാഗ്രാഹകനാണ് ജിബു ജേക്കബ്. ബിജു മേനോനെ നായകനാക്കി വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് ജിബു ജേക്കബ് സംവിധാന രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ശേഷം മോഹന്‍ലാലിനെ നായകനാക്കി മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബിജു മേനോനെ നായകനാക്കി ആദ്യരാത്രി എന്നീ സിനിമകളും അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

Related posts

ശ്രുതിയുടെ മി-ടൂവിൽ കുരുങ്ങി അർജുൻ

Amal Murali

ദുഷ്പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളില്‍ വിറളി പിടിച്ചവരെന്ന് ജലീല്‍

Farsana Jaleel

അയോധ്യ കേസില്‍ നിന്നും ജസ്റ്റിസ് ലളിത് പിന്മാറി; കേസ് 29ന്

Farsana Jaleel

Leave a Comment