India Movies News

ക്വീൻ സിനിമയുടെ സംവിധായകൻ പീഡിപ്പിക്കാൻ ശ്രമിച്ചു: നായികയുടെ വെളിപ്പെടുത്തൽ

കാണുമ്പോഴെല്ലാം കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ടായിരുന്നു

മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി പ്രമുഖ നടി കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തൽ.2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്ന സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ടായിരുന്നുവെന്ന് കങ്കണ പറഞ്ഞു. ബലംപ്രയോഗിച്ചുള്ള ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നും കങ്കണ പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞ് താന്‍ നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് തന്നെ വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു. ബോംബെ വെല്‍വെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി പറഞ്ഞതിന് പിന്നാലെയാണ് കങ്കണ ഇതേ സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.ഫാന്‍റം ഫിലിം പ്രൊഡക്ഷന്‍സ് എന്ന നിർമാണ കമ്പനിയുടെ സ്ഥാപകനാണ് വികാസ് ബഹല്‍. 2011ല്‍ അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാനി, മധു മന്‍റേന, വികാസ് ബഹല്‍ എന്നിവർ ചേർന്നാണ് കമ്പനി തുടങ്ങിയത്. പീഡന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം കമ്പനി പിരിച്ചുവിട്ടു. കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു.അതിനിടെ സംഭവത്തിൽ ക്ഷമാപണവുമായി കശ്യപും രംഗത്തെത്തി.

Related posts

ജിന്‍സണ് ദേശീയ റെക്കോര്‍ഡ്: ലോക ചാമ്പ്യന്‍ഷിപ് യോഗ്യത

Farsana Jaleel

പട്ടാളം മാര്‍ക്കറ്റിന് സമീപം തീപിടിത്തം; 3 കടകള്‍ കത്തിനശിച്ചു

Farsana Jaleel

ഗാന്ധി രാഷ്ട്രീയപുത്രന്‍; വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിംഗ് താക്കൂര്‍

Farsana Jaleel

Leave a Comment