Movies

തൈമൂര്‍ അച്ഛനമ്മമാരുടെ പാത പിന്തുടരുമോ? ഭാവിയില്‍ തൈമൂര്‍ ആരാകുമെന്ന് കരീന പറയുന്നു

മുംബൈ: സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ താര ദമ്പതികളുടെ ഓമന മകന്‍ തൈമൂര്‍ അലി ഖാന്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ തൈമൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൈമൂറിന് അന്നും ഇന്നും എന്നും ആരാധകര്‍ ഏറെയാണ്. കുഞ്ഞു തൈമൂറിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

താര ദമ്പതികളുടെ മകനായതില്‍ സ്വാഭാവികമായും തൈമൂര്‍ തന്റെ കരിയറായി സിനിമ തന്നെ തിരഞ്ഞെടുക്കുമെന്നാണ് പൊതുധാരണ. എന്നാല്‍ മൂന്നു വയസ്സുകാരനായ തൈമൂര്‍ അലി ഖാനെ കുറിച്ച് അമ്മ കരീന കപൂറിന് വ്യക്തമായ ധാരണയുണ്ട്. തൈമൂര്‍ വലുതാകുമ്പോള്‍ തന്റെ കരിയറായി ക്രിക്കറ്റ് സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം.

തൈമൂറിനെ മുത്തശ്ശന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെപ്പോലെ നല്ലൊരു ക്രിക്കറ്റര്‍ ആക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു ഹിന്ദി റിയാലിറ്റി ഷോയിലാണ് കരീന തുറന്നുപറഞ്ഞത്. സെയഫ് അലി ഖാന്റെ പിതാവായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാളാണ്. സെയ്ഫ് അലി ഖാന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കരീനയോടൊപ്പം ലണ്ടനിലാണിപ്പോള്‍ തൈമൂര്‍.

Related posts

ശ്രീക്കുട്ടിയുടെ (ഹരിത ജി. നായർ ) ഇഷ്ടങ്ങൾ

Amal Murali

India’s largest movie set made outside of studio

Web Desk

2 പേര്‍ പിരിയുന്നത് സങ്കടമുള്ള കാര്യമാണ്; മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ശ്രുതി ഹാസന്‍

Farsana Jaleel

Leave a Comment