Movies

മോഹം നടക്കാതായപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി, അന്ന് കയ്യില്‍ ഉണ്ടായിരുന്നത് 300 രൂപ; സിനിമയെ വെല്ലും കഥയുമായി കെജിഎഫ് നായകന്‍

തന്റെ മോഹം നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതായി കന്നഡ ചിത്രം കെജിഎഫിലെ നായകന്‍ യാഷ്. കെജിഎഫ് ഇന്ത്യയിലെ അഞ്ച് ഭാഷകളില്‍ പ്രദര്‍ശനം തുടരുകയാണിപ്പോള്‍. ഒരു കന്നഡ ചിത്രം ചരിത്രത്തില്‍ ആദ്യമായാണ് അഞ്ചു ഭാഷകളില്‍ ഇന്ത്യയിലുടനീളം പ്രദര്‍ശനത്തിനെത്തുന്നത്.

ചിത്രത്തിലെ നായകന്‍ യാഷ് സിനിമയെ വെല്ലുന്ന തന്റെ ജീവിത കഥയുമായി മനസ്സുതുറന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറക്കുന്നത്. ബി.എം.ടി.സി ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം.

യാഷിന്റെ യഥാര്‍ത്ഥ പിതാവ് നവീന്‍ കുമാര്‍ എന്നായിരുന്നു. അമ്മ വീട്ടമ്മയായിരുന്നു. ഞങ്ങള്‍ക്ക് ചെറിയ ഒരു കടയുണ്ടായിരുന്നെന്നും അവിടെ പച്ചക്കറിയും വിറ്റിരുന്നതായും കട നോക്കി നടത്തിയിരുന്നത് താനായിരുന്നുവെന്നും യാഷ് പറഞ്ഞു.

എന്നാല്‍ നടനാകണമെന്ന ആഗ്രഹം വീട്ടില്‍ വിലപ്പോയില്ലെന്നും കുട്ടിക്കാലം മുതല്‍ ഒരു ഹീറോയാകണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും യാഷ് പറഞ്ഞു. തന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടിയവനാണ് താന്‍. 300 രൂപ മാത്രമാണ് തന്റെ കയ്യില്‍ അന്ന് ഉണ്ടായത്. ബെഗംളൂരുവില്‍ എത്തിയ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു നഗരം താന്‍ ആദ്യമായി കാണുകയായിരുന്നു. പക്ഷേ തോല്‍ക്കാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നും താരം പറഞ്ഞു.

താന്‍ ആത്മവിശ്വാസം ഉളള ഒരാളായിരുന്നു അന്നും ഇന്നും. ലോകം ഒരിക്കല്‍ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വീട്ടിലേയ്ക്ക് എന്തു വന്നാലും മടങ്ങില്ല എന്നു തന്നെയായിരുന്നു തീരുമാനം. വീട്ടിലെത്തിയാല്‍ പിന്നെ ഒരു തിരിച്ചു പോക്കില്ലെന്ന് താന്‍ ഉറപ്പിച്ചുവെന്നും യാഷ് പറഞ്ഞു.

Related posts

“WHO” തരംഗമാകുന്നു.

Amal Murali

“പൃഥ്വിരാജ് എന്ന് ആദ്യ ദിവസമെ മനസ്സില്‍ ഉണ്ടാകൂ… പിന്നീട് നമ്മള്‍ കാണുന്നത്…….”

Farsana Jaleel

മീ ടൂ ഭൂകമ്പം കേരളത്തിലേക്കും വ്യാപിക്കുന്നു. ഭീതിയോടെ സിനിമാലോകം

Amal Murali

Leave a Comment