Kerala Movies

കായംകുളം കൊച്ചുണ്ണി-Review

ആദ്യവാക്ക് : സിനിമയുടെ പേര് ഇത്തിക്കരപക്കി എന്ന് ആക്കാൻ പറ്റുമോ ?

കഥകളിലൂടെ ആണ് കായംകുളം കൊച്ചുണ്ണിയെ കുറിച്ച് ആദ്യം വായിച്ചറിഞ്ഞത്. കള്ളനാണെങ്കിലും ആരാധന തോന്നിപ്പോകുന്ന നായകനായിരുന്നു കായംകുളം കൊച്ചുണ്ണി മനസ്സിൽ അന്നും ഇന്നും. വായനയിലൂടെ ഉള്ള അറിവ് പിന്നീട് സൂര്യ ടീവിയിൽ തുടങ്ങിയ കായംകുളം കൊച്ചുണ്ണി സീരിയൽ മുടങ്ങാതെ കാണാൻ ഉള്ള ആവേശവും ഉണ്ടാക്കി. ഇന്ന് ഇതാ ഒരുപാട് ഹൈപ്പുകളോടെ ബിഗ് സ്ക്രീനിലും കായംകുളം കൊച്ചുണ്ണി എത്തി. ബിഗ് സ്‌ക്രീനിൽ എത്തിയ കൊച്ചുണ്ണി റിലീസിന് മുന്നേ നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ടാക്കിയ ആ ഹൈപ്പിന്റെ ആവേശം തന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

മോഹൻലാലിൻറെ വോയിസിൽ കൊച്ചുണ്ണിയെ പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങുന്നു സിനിമ. പിന്നീട് കൊച്ചുണ്ണിയുടെ ചെറുപ്പകാലവും യുവനകാലത്തിലൂടെയും ഒക്കെ ഉള്ള ഒരു ചെറുസഞ്ചാരം ആകുന്നു ആദ്യപകുതി. ഇന്റെർവെല്ലിനോട് അടുപ്പിച്ചു ഇത്തിക്കരപക്കിയുടെ ഇടിവെട്ട് ഇന്ട്രോയും. രണ്ടാം പകുതി കൊച്ചുണ്ണി എന്ന കള്ളനിലൂടെ ഉള്ള ഒരു യാത്രയും ആണ് സിനിമ.

ആദ്യപകുതി വല്ലാത്ത ഇഴച്ചിൽ ആയിരുന്നു എന്ന് നിസംശയം പറയാം. കൊച്ചുണ്ണിയുടെ ചെറുപ്പകാലവും മറ്റും ഒക്കെ ഒരു തൃപ്തിവരാത്ത രീതിയിൽ ഉള്ള അവതരണം ആയിരുന്നു. ഐറ്റം ഡാൻസ് ഒക്കെ എന്തിനു വേണ്ടി തിരുകി കയറ്റിയതാണാവോ. സിനിമ ഒന്ന് ഉഷാറാകാൻ ശരിക്കും ഇന്റർവെൽ നു അഞ്ചു മിനുട്ട് തന്നെ ആകേണ്ടി വന്നു, അതായത് ഇത്തിക്കര പക്കിയുടെ വരവ് വരെ. സംസാരം ഇല്ലാതെ ഉള്ള ഇന്റെർവെല്ലിനു മുൻപ് ഉള്ള നോട്ടം പോലും മാസ് ആയി. പിന്നീടുള്ള ഇരുപതു മിനുട്ട് സിനിമ നന്നായി പോയി. ഒരു ആവേശം ഒക്കെ വന്നു. പക്ഷേ രണ്ടാം പകുതിയിൽ കൊച്ചുണ്ണിയിലെ കള്ളനിലേക്കുള്ള യാത്ര ഒക്കെ പലയിടത്തും നന്നായി ബോർ അടുപ്പിച്ചു എന്ന് തന്നെ നിസംശയം പറയാം. ക്ലൈമാക്സ് നോട് അടുപ്പിച്ചുള്ള സീനുകൾ നന്നായിരുന്നു എങ്കിലും പ്രേക്ഷകനെ ഒരു ആവേശത്തിന്റെ മുൾമുനയിൽ എത്തിക്കാൻ ഒന്നും സിനിമയ്ക്ക് ആവുന്നില്ല.

നിവിൻ പോളി – കള്ളനാകുന്നതിനു മുൻപുള്ള കൊച്ചുണ്ണിയുടെ മിക്ക രംഗങ്ങളും പ്രണയവും ഒക്കെ പക്കാ തട്ടത്തിൻ മറയത്തിലെ ഭാവാഭിനയം തന്നെ. രണ്ടാം പകുതിയിലെ വീരനായകനിലേക്കു തന്റെ കഴിവിന്റെ പരമാവധി പ്രകടനം കാഴ്ച വയ്ക്കാൻ നിവിൻ ശ്രമിക്കുമ്പോഴും മിക്കയിടത്തും ഒരു തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ഫീൽ ആയിരുന്നു.

മോഹൻലാൽ – യഥാർത്ഥത്തിൽ ഈ സിനിമയുടെ പേര് ഇത്തിക്കര പക്കി എന്നല്ലേ ഇടേണ്ടത് എന്ന് ഏത് പ്രേക്ഷകനും സിനിമ കണ്ടു ചോദിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല. കാരണം സിനിമ ഉഷാറായത് ആ കഥാപാത്രത്തിന്റെ വരവോടെ ആണ്. ആ ഇരുപത് മിനുട്ട് തന്നെ ആണ് സിനിമയുടെ യഥാർത്ഥ മാസ്സ് എന്ന് ഉറപ്പിച്ചു പറയാം.

ബാബു ആന്റണി – തങ്ങൾ എന്ന അഭ്യാസിയുടെയും പരിശീലകന്റെയും റോൾ മനോഹരമായി തന്നെ പുള്ളി ചെയ്തിട്ടുണ്ട്.

മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഒക്കെ അവരുടെ പ്രകടനം മോശമാക്കാതെ ചെയ്തു. നായിക ഒക്കെ എന്തിനോ വേണ്ടി അഭിനയിക്കുമ്പോൾ തോന്നി.

റോഷൻ ആൻഡ്‌റൂസ് കാസനോവ മാറ്റി നിർത്തിയാൽ ഒരു മികച്ച സംവിധായകൻ ആണെന്നതിൽ തർക്കമില്ലാത്ത കാര്യമാണ്. ഇത്രവലിയ ബഡ്ജറ്റിൽ ഒരുപടം അതും കായംകുളം കൊച്ചുണ്ണി എന്ന വീരപരിവേഷം ഉള്ള കള്ളൻറെ പേരിൽ ഒരുക്കിയപ്പോൾ ഒരു പൂർണ്ണ തൃപ്തി ഞാൻ എന്ന പ്രേക്ഷകന് ലഭിച്ചില്ല. ഇന്റെവൾ വരെ ഒക്കെ ഒരു സീരിയൽ തള്ളി നീക്കുന്ന അവസ്ഥ പോലെ ആയിരുന്നു പടം. തിരക്കഥ എവിടെയൊക്കെയോ നന്നായി പാളിയതായി തോന്നി മികച്ച വിഷ്വൽസ് ഒക്കെ ഉണ്ടായിട്ടും.

ബോബി സഞ്ജയ് ഒരുക്കിയ തിരക്കഥ ഉഷാറായി പാളിയതാണ് ശരിക്കും പലയിടത്തും ഇഴച്ചിൽ അനുഭവപ്പെടുത്തിയത്. ആവേശകരമായ ഒരു നിമിഷം കഴിഞ്ഞാൽ സിനിമ വീണ്ടും പോകുന്നത് ഇഴച്ചിലുകളിലേക്കാണ്.

ബിനോദ് ഒരുക്കിയ ഛായാഗ്രഹം മികച്ചു നിന്ന്. ഒരു പഴയ അറ്റ്മോസ്ഫിയർ ഫീൽ ചെയ്യാൻ പരമാവധി ആയിട്ടുണ്ട് ആ വിഷ്വൽസിന്‌.

ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങൾ പോരാ എങ്കിലും പശ്ചാത്തല സംഗീതം കൊള്ളാം.

ഒരുപാട് പേർ ഇന്ന് വാരിക്കോരി പ്രശംസിച്ചു റിവ്യൂ ഇടുന്നതു കാണുന്നുണ്ട് ഇന്ന് ഈ സിനിമയ്ക്ക്. അത് അവരവരുടെ അഭിപ്രായം , ഇത് എന്റെയും. ആദ്യദിവസങ്ങളിലെ ആവേശം ഒക്കെ അങ്ങ് താനാൽ ആ വാരിക്കോരി പ്രശംസ എവിടേക്കു എത്തും എന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു. ജസ്റ്റ് ഒരു എബോവ് ആവറേജ് നു മുകളിൽ എനിക്ക് ഒന്നും ഫീൽ ചെയ്തില്ല സിനിമയിൽ. പ്രത്യേകിച്ച് ആ ഇത്തിക്കര പക്കി കൂടി ഇല്ലായിരുന്നേൽ ആ ആവറേജിലും താണ് പോവുമായിരുന്നു ( മോഹൻലാൽ ഫാൻ എന്ന കമന്റ് ആയി വരരുത് താഴെ , അത് കുറെ കേട്ടിട്ടുണ്ട് ).

റേറ്റിങ് : 5.5/10

NB : സത്യം പറഞ്ഞാൽ ഇത്ര ഹൈപ്പ് ഒന്നും ഇല്ലാത്ത ആ പഴയ സൂര്യ ടീവിയിൽ കണ്ട മണിക്കുട്ടന്റെ കൊച്ചുണ്ണിയെ എനിക്ക് ഇതിലും ഇഷ്ട്ടമായി

Review By സിനിമാ ചങ്ങായി

Related posts

പിറന്നാള്‍ നിറവില്‍ വി.എസ്

Farsana Jaleel

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും BJP വഴി തടയും

Farsana Jaleel

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Farsana Jaleel

Leave a Comment