Crime Movies

കെ.പി.എ.സി ലളിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതാരെന്നറിയുമോ?

കൊച്ചി: സിനിമ ലോകത്തെ ലൈംഗിക ചൂഷണങ്ങള്‍ ഇന്നു തുടങ്ങിയതല്ല. പണ്ടു മുതലേ ഇത് നില നിന്നു പോന്നിരുന്നു. അന്നു തുറന്നു പറയാനുള്ള അവസരം ലഭിക്കാത്തതുകൊണ്ട് അതൊന്നും പുറത്തു വന്നില്ലെന്ന് മാത്രം. എന്നാല്‍ അത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരനഭവം വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നു പറയുകയാണ് നടി കെ.പി.എ.സി ലളിത. ഇതില്‍ ആരോപിതനായ വ്യക്തിയുടെ പേര് നിങ്ങളെ ഞെട്ടിച്ചേക്കാം. ആള് മറ്റാരുമല്ല മലയാളത്തിന്റെ ഹാസ്യ കുലപതിയായ അടൂര്‍ഭാസി. മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായ അടൂര്‍ ഭാസിക്കെതിരെ അന്നു പരാതിപ്പെട്ടിട്ടും അദ്ദേഹത്തിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറായില്ലെന്നും കെ.പി.എ.സി ലളിത തുറന്നു പറയുന്നു.

അന്നു സിനിമാമേഖലയില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ അവസരമോ സംഘടനകളോ ഇല്ലായിരുന്നു. ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ് അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടതെന്നും കെ.പി എ സി ലളിത പറയുന്നു. അക്കാലത്ത് പ്രേം നസീര്‍ സാറിനെക്കാളും ശക്തമായ സാന്നിധ്യമായിരുന്നു അടൂര്‍ ഭാസി. അതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരും തയാറായില്ലെന്നും അവര്‍ പറയുന്നു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഇതു സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഒരിക്കല്‍ വീട്ടിലെത്തിയ അടൂര്‍ ഭാസി അവിടെയിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ആ സമയത്ത് താനും വീട്ടിലെ ജോലിക്കാരിയായ പെണ്‍കുട്ടിയും സഹോദരനുമാണ് ഉണ്ടായിരുന്നത്. മദ്യപിക്കുന്നതിനിടയില്‍ കഞ്ഞിയും ചമ്മന്തിയുമുള്‍പ്പടെയുള്ള ആഹാരസാധനങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ ജോലിക്കാരി പെണ്‍കുട്ടിയോട് അദ്ദേഹം പറയുന്നുണ്ടായിരുന്നു. ചീത്തവിളിയും ഛര്‍ദ്ദിലുമൊക്കെയായി വീടുനുള്ളില്‍ ബഹളം സൃഷ്ടിച്ച അദ്ദേഹം പുലര്‍ച്ചെയായിട്ടും വീടുവിട്ടു പോകാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇതിനിടെ പലതവണ തന്റെ റൂമില്‍ കടന്നു വരികയും അസഭ്യം പറയുകയും ചെയ്തു.
സഹിക്കാതെയായപ്പോള്‍ കരഞ്ഞു തളര്‍ന്ന് ബഹദൂറിന്റെയടുത്തെത്തി സങ്കടം പറഞ്ഞു. അദ്ദേഹം കാറുമായെത്തിയാണ് അടൂര്‍ ഭാസിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയതെന്നും അവര്‍ പറയുന്നു. അടൂര്‍ ഭാസിയുടെ ഭാഗത്തു നിന്നുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ വയ്യാതായതോടെ അന്നത്തെ സിനിമാ സംഘടനയായ സിനിമാ പരിഷത്തിന് ഇതു സംബന്ധിച്ച് പരാതി നല്‍കി. അടൂര്‍ ഭാസിക്കെതിരെ പരാതി കൊടുക്കാന്‍ നീ ആരാണ് എന്ന് സംഘടനയുടെ അധ്യക്ഷനായ ഉമ്മര്‍ തന്നോടു ചോദിച്ചതായും കെ പിഎസി ലളിത പറയുന്നു.

തന്നോടു ക്ഷോഭിച്ച ഉമ്മറിനോട് സഹികെട്ടു ചെയ്തു പോയതാണ്, ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നു ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ കയര്‍ത്തു സംസാരിച്ചുവെന്നും കെപിഎസി ലളിത പറയുന്നു. ‘നട്ടെല്ലുള്ളവര്‍ ഈ സ്ഥാനത്തിരുന്നാല്‍ ഇങ്ങനെയൊന്നും നടക്കില്ല, എന്നാലാവുന്നത് ഞാന്‍ ചെയ്‌തോളാം എന്ന് പറയാനുള്ള ധൈര്യം അന്നു താന്‍ കാണിച്ചുവെന്നും അവര്‍ പറയുന്നു. പിന്നീട് അടൂര്‍ഭാസി അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. എന്തിനാ വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം – കെ.പി.എസി ലളിത പറയുന്നു.

Related posts

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ദിരം നടൻ മധു ഉദ്ഘാടനം ചെയ്തു

Web Desk

മാനം തുടിക്കണ്….നേരം വെളുക്കണ്….. കാണാം മഞ്ജു വാര്യരുടെ ക്യൂട്ട് കരിക്കേച്ചര്‍ വീഡിയോ

Farsana Jaleel

“ദീ വീണ്ടും യക്ഷി സാരി ഉടുത്ത് കുറേ കണ്ടതല്ലേ…” , “ആകാശഗംഗയെ ജീന്‍സ് ഇടീക്കാന്‍ കഴിയില്ലല്ലോ”; വിമര്‍ശകരുടെ വാ അടപ്പിച്ച് വിനയന്‍

Farsana Jaleel

Leave a Comment