Movies

‘ഒരു കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുവാ’; ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ എത്തി

നിവിന്‍ പോളി നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൗവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

ചിത്രത്തില്‍ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ശോഭനയെന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭനയും.

പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയും ആക്ഷനുമൊക്കെയുള്ള സിനിമ തന്നെയായിരിക്കും ചിത്രമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. കളര്‍ഫുളായ ഒരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അജു വര്‍ഗ്ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. ഓണം റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.

Related posts

ജീവിതത്തില്‍ മമ്മൂക്ക ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടോ…? പൃഥ്വിയോട് വിയോജിപ്പുണ്ട്: ടൊവിനോ തോമസ്

Farsana Jaleel

മോഹം നടക്കാതായപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി, അന്ന് കയ്യില്‍ ഉണ്ടായിരുന്നത് 300 രൂപ; സിനിമയെ വെല്ലും കഥയുമായി കെജിഎഫ് നായകന്‍

Farsana Jaleel

സാരിയിൽ നാടൻ സുന്ദരിയായി മ‍ഡോണ

Web Desk

Leave a Comment