Editor's Picks Movies

മാമാങ്കത്തിലെ സുന്ദരികൾ

പത്മശ്രീ മമ്മൂട്ടി ചരിത്രകഥാപാത്രമായി എത്തുന്ന മാമാങ്കത്തിലെ സുന്ദരിമാരായ നായികമാരുടെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു.

നായിക പ്രാച്ചി ടെഹ്ളാൻ , അനു സിത്താര, കനിഹ, ഇനിയ എന്നിവരുടെ ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിക്കുന്നത്.മുൻ ഇന്ത്യൻ നെറ്റ് ബോൾ ക്യാപ്‌റ്റനായിരുന്ന പ്രാച്ചി ടെഹ്ളാൻ ബാസ്കറ്റ് ബോളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.അനു സിത്താര മാമാങ്കത്തിൽ ഉണ്ണി മുകുന്ദന്റെ ജോഡിയായാണ് എത്തുന്നത്. കനിഹ മമ്മൂട്ടിയുടെ ചരിത്ര സിനിമയായ പഴശ്ശിരാജയിൽ നായികയായിരുന്നു. മാമാങ്കത്തിലെ ഗാനരംഗത്തിൽ അതിസുന്ദരിയായാണ് ഇനിയ പ്രത്യക്ഷപ്പെടുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്.

ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

 

Related posts

വൈശാഖൻ തമ്പിയുടെ പോസ്റ്റ് മോഷ്ടിച്ച് വൈശാഖൻ തമ്പിയെ കള്ളനാക്കാൻ ശ്രീചിത്രൻ നടത്തിയ നാടകത്തിന്റെ കഥ

Amal Murali

“കുതറി ഓടാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ച് മാനഭംഗപ്പെടുത്തി”, അവസരം നല്‍കാമെന്ന് മോഡലിനെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ച് നിര്‍മ്മാതാവ്

Farsana Jaleel

ശബ്ദത്തെ നിശബ്ദമാക്കാൻ കേരള ചലച്ചിത്ര വികസന കോർപറേഷൻ.പ്രതിഷേധവുമായി നിർമ്മാതാവ്

Amal Murali

Leave a Comment