Editor's Picks Movies

മാമാങ്കത്തിന്റെ തമിഴ് ട്രെയിലർ റിലീസ് ഇന്ന്

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം പത്മകുമാർ സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ തമിഴ് ട്രെയിലർ ഇന്ന് പുറത്തിറങ്ങും.ടി സീരീസിന്റെ ലഹരി മ്യൂസിക് ചാനലിലാണ് ഇന്ന് രണ്ട് മണിക്ക് മാമാങ്കം തമിഴ് ട്രെയിലർ പ്രദർശനത്തിനെത്തുന്നത്.നവംബർ രണ്ടിനാണ് മലയാളം ട്രെയിലർ പുറത്തിറക്കിയതെങ്കിലും ഇപ്പോഴും ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്. മൂന്നര മില്യണിലധികം കാഴ്ച്ചക്കാരെ നേടിയ ട്രെയിലർ മലയാള സിനിമയുടെ മാറ്റങ്ങളിലേക്കുള്ള ദിശാസൂചികയാണ് നൽകുന്നത്.മലയാളത്തിൽ ആദ്യമായി ആരാധകരുമായി സംവദിച്ച് അവരുടെ അഭിപ്രായങ്ങൾ കൂടി ഉൾക്കൊണ്ടു കൊണ്ട് പ്രമോഷൻ പരിപാടികൾ തീരുമാനിക്കുന്ന നിർമ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ വിപണന തന്ത്രങ്ങൾ മെനയുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

Related posts

അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ സ്ഥിരമായി ഓടിയാൽ നികുതി നൽകണം: ഹൈക്കോടതി

Web Desk

ചേറ്റൂർ ശങ്കരൻ നായരെ ഓർമ്മയുണ്ടോ? എം.വി.ബെന്നി ചോദിക്കുന്നു

Amal Murali

Leave a Comment