Movies

മാമാങ്കം ടീസറിന് ഇനി മണിക്കൂറുകള്‍…

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി പ്രേക്ഷകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മറ്റ് ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായിരുന്നു. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ടീസര്‍ നാളെ പത്ത് മണിക്ക് പുറത്തുവിടും. അതേസമയം ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകന്‍ പദ്മകുമാര്‍ പറയുന്നു. മലയാളസിനിമയുടെ പരിമിതിയില്‍ നിന്നു കൊണ്ട് ചരിത്രത്തോട് നീതി പുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പദ്മകുമാര്‍ പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രം വിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ലെന്നും പദ്മകുമാര്‍ പറയുന്നു. വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായെത്തുന്നു.

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി പ്രേക്ഷകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മറ്റ് ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായിരുന്നു. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ടീസര്‍ നാളെ പത്ത് മണിക്ക് പുറത്തുവിടും. അതേസമയം ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

 

Related posts

മമ്മൂട്ടിയുടെ മാമാങ്കം ചൈനയിലേയ്ക്ക്….

Farsana Jaleel

സുഭാഷ് ചന്ദ്ര ബോസ് മരിച്ചതെങ്ങനെ…. അല്‍പ്പം കാത്തിരിക്കൂ… ഉത്തരം കിട്ടും

Farsana Jaleel

ലൊക്കേഷനില്‍ പരാതി പരിഹാര സെല്‍: ഡബ്ല്യു.സി.സിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Amal Murali

Leave a Comment