Movies

ചൈനീസ് ഭാഷ സംസാരിച്ച് മോഹന്‍ലാല്‍

ചൈനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മോഹന്‍ലാലിന്റെ ഓണച്ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ടീസറിലാണ് താരം ചൈനീസ് ഭാഷയില്‍ സംസാരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

നവാഗതരായ ജിബി, ജോജു എന്നിവര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഒരു മിനിറ്റും 15 സെക്കന്‍ഡും നീളുന്ന ടീസറില്‍ ചൈനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലും കെപിഎസി ലളിതയുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒപ്പം സലിംകുമാറിന്റെയും സിദ്ദിഖിന്റെയും തമാശകളും ടീസറില്‍ ദൃശ്യമാകാം. ടീസറില്‍ ആരാധകര്‍ കാത്തിരുന്ന ‘വിന്റേജ് ലാലേട്ടന്‍’ ഭാവങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ ‘ലൂസിഫറി’ന് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഇട്ടിമാണി’. തൃശ്ശൂരാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷാജി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂറാണ് നിര്‍മ്മാണം.

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ‘ഇട്ടിമാണി’. പത്മരാജന്റെ ‘തൂവാനത്തുമ്പികളി’ലാണ് മോഹന്‍ലാല്‍ കഥാപാത്രം ഇതിനു മുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.

Related posts

മീ ടു: ശ്രുതിക്കെതിരെ 5 കോടിയുടെ മാനനഷ്ടക്കേസ്

Amal Murali

ലൊക്കേഷനില്‍ പരാതി പരിഹാര സെല്‍: ഡബ്ല്യു.സി.സിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Amal Murali

കാത്തിരിപ്പിനൊടുവില്‍ എന്നെ നോക്കി പായും തോട്ട ട്രെയിലര്‍ എത്തി

Farsana Jaleel

Leave a Comment