Movies News

“കേരളത്തോട് കരുണ കാട്ടണം”; അഭ്യര്‍ത്ഥനയുമായി നയന്‍താര

പ്രളയം വിഴുങ്ങിയ കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താര. മഴക്കെടുതിയില്‍ വലയുന്ന കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നയന്‍താര. ഫെയ്‌സ്ബുക്കിലൂടെയാണ് അഭ്യര്‍ത്ഥനയുമായി താരം രംഗത്തെത്തിയത്.

മറ്റൊരു പ്രളയ ദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന കേരളത്തിന് വേണ്ടി പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചാണ് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും നയന്‍താര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്യാമ്പുകളുടെ വിവരങ്ങളും കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകളും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Related posts

ബാലഭാസ്കർ: ഫൊട്ടോഗ്രാഫർ ബിവിൻലാലിന്റെ ഓർമ്മയിൽ

Amal Murali

കൊല്ലപ്പെട്ടത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

Farsana Jaleel

തന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്‍

Farsana Jaleel

Leave a Comment