Movies News

സത്താര്‍ അവശനിലയിലായിട്ടും ജയഭാരതിയും മകനും തിരിഞ്ഞ് നോക്കിയില്ലെന്ന് രണ്ടാം ഭാര്യ

അവശനിലയിലായിട്ട് പോലും ജയഭാരതിയും മകനും നടന്‍ സത്താറിനെ തിരിഞ്ഞ് നോക്കിയില്ലെന്ന് രണ്ടാം ഭാര്യ നസീം ബീന. സത്താറിന്റെ ഭാര്യ ജയഭാരതി മാത്രമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നെന്ന് രണ്ടാം ഭാര്യ പറയുന്നു. സത്താറിന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കാന്‍ പോലും ബന്ധുക്കള്‍ അനുവദിച്ചില്ലെന്നും നസീം ബീന പറയുന്നു.

ജയഭാര്യുടെയും മകന്‍ കൃഷിന്റെയും നടുവിലാണ് ഞാന്‍ നിന്നതെന്നും മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ തന്നെ പിന്നിലേക്ക് തള്ളി മാറ്റുകയും നിര്‍ബന്ധിച്ച് മുറിയില്‍ ഇരുത്തുകയും ചെയ്തെന്ന് നസീം ബീന പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജയഭാരതിയുമായുള്ള വിവാഹ ബന്ധം സത്താര്‍ വേര്‍പ്പെടുത്തിയത്. പിന്നാലെ നസീം ബീനയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധവും പിരിഞ്ഞിരുന്നു. താന്‍ സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല. സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് താന്‍ സത്താറിനെ വിവാഹം കഴിച്ചത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചു വളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നെന്നും നസീം ബീന പറഞ്ഞു.

താര സംഘടനയായ അമ്മയുടെ 4000 രൂപയും ഒരു ജ്യേഷ്ഠന്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്‍കുന്ന നാലായിരം രൂപയും ചേര്‍ത്ത് 8000 രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ജയഭാരതിയും മകനും സത്താര്‍ അവശനിലയിലായപ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നസീം ബീന പറഞ്ഞു. മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതു കൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നത്. ജോലിയില്ലാതിരുന്നതിനാല്‍ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലായിരുന്നു. ഈ ഏഴ് വര്‍ഷവും സത്താറിനെ നോക്കിയത് താന്‍ മാത്രമാണെന്നും നസീം ബീന പറഞ്ഞു. 2011ലാണ് നസീം ബീനയെ സത്താര്‍ വിവാഹം കഴിക്കുന്നത്.

Related posts

സപ്ലികൾ മറന്നേക്കൂ; എഞ്ചിനീയറിങ് പരീക്ഷക്ക് ഇനി പുസ്‌തകം കൊണ്ടുപോവാം

Amal Murali

പമ്പയിൽ പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്

Amal Murali

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടമസ്ഥാവകശം തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു

Farsana Jaleel

Leave a Comment