Movies

സിദ്ദിക്കിക്ക് പാർവതിയുടെ മറുപടി

കൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയും വിമന്‍ ഇന്‍ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിനു മറുപടിയുമായി അമ്മയിലെ അംഗങ്ങള്‍ പലരും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ അവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡബ്ല്യൂസിസി അംഗം പാര്‍വതിയും രംഗത്ത് വന്നതോടെയാണ് താര പോര് മൂര്‍ച്ഛിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയത്.തങ്ങള്‍ ഉന്നിയിച്ചത് സുരക്ഷിതമായ തൊഴില്‍ സാഹചര്യത്തിന് വേണ്ടിയുള്ള ചര്‍ച്ചയാണ്. അതിനെ വേറെ അജന്‍ഡയാക്കി മാറ്റുന്നതിനാണ് അമ്മ ശ്രമിക്കുന്നതെന്ന് പാര്‍വതി ആരോപിച്ചു.

ഇന്ന് സിദ്ധിഖും കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങളിലാണ് പാര്‍വതി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ജഗദീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറപ്പിലെ വിശദീകരണമോ സിദ്ധിഖും കെ.പി.എ.സി.ലളിതയും നടത്തിയ പത്രസമ്മേളനമാണോ അമ്മയുടെ യഥാര്‍ത്ഥ ഔദ്യോഗിക പ്രതികരണമെന്ന് പാര്‍വതി ചോദിച്ചു. മഹേഷ് എന്ന നടന്‍ ഇവര്‍ക്ക് വേണ്ടി വാദിക്കുന്നത് സംഘടന നിര്‍ദേശിക്കാതെയാണെന്ന് ഇവര്‍ പറയുന്നു. ആര് പറയുന്നതാണ് നമ്മള്‍ കേള്‍ക്കേണ്ടത്.ഇവര്‍ ആവര്‍ത്തിക്കുന്നത് ഇത്തരം ഒരു സംഭവം സിനിമാ മേഖലയില്‍ ഇല്ലെന്നാണ്. ഇതാണ് ഏറ്റവും അസഹനീയം. നമ്മുടെ സുഹൃത്തിന് വലിയ തോതിലുള്ള മോശം അനുഭവം നേരിടേണ്ടി വന്നിട്ടും വീണ്ടും ഇങ്ങനെയൊരു സംഭവമില്ലെന്നാണ് ഇവര്‍ രണ്ടു പേരും പറയുന്നത്. എല്ലാ തൊഴില്‍ മേഖലയിലെ പോലെ തന്നെയാണ് ഇവിടെയുമെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. ഇതിലൂടെ പ്രശ്‌നത്തെ നിസാരവത്കരിക്കുകയാണ്. അത് ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇവരെ മാതൃകയായി കാണുന്ന ധാരളം പേരുണ്ട്. ഇവര്‍ ഇങ്ങനെ കള്ളം പറയുകയാണെങ്കില്‍ കഠിന ഹൃദയ ആയിരിക്കണം. ആരുടെ പ്രസ്താവനയ്ക്കാണ് തങ്ങള്‍ മറുപടി നല്‍കേണ്ടത് എന്നത് വ്യക്തമാക്കുന്നത് ഉപകാരപ്രദമായിരുന്നു.അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അപമാനിച്ച നടിമാര്‍ക്കതിരെ നടപടിയെടുക്കുമെന്ന സിദ്ധിഖിന്റെ പ്രസ്താവനയിലും പാര്‍വതി നിലപാട് വ്യക്തമാക്കി. എന്തെങ്കിലും രീതിയില്‍ അമ്മ ഒരു ഔദ്യോഗിക നടപടി എടുക്കുന്നത് കാണുന്നത് സന്തോഷകരമാണ്. മറ്റ് കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ചെയ്യുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഏതൊരു ജനറല്‍ ബോഡി അംഗത്തിനും തോന്നാവുന്ന സംശയമേ മാത്രമേ തങ്ങള്‍ ഉന്നിയിച്ചിട്ടുള്ളൂ. അതിന് ഉത്തരം കിട്ടുന്നില്ല. പൊതുപ്രശ്‌നമാണ് തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. രഹസ്യമായ കാര്യമല്ല. സമൂഹത്തോട് തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.പക്ഷേ തങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഗൂഢാലോചന ആണെന്നും അജണ്ടയാണെന്നും വിശേഷപ്പിക്കുന്നത് എളുപ്പമാണ്. അത് സങ്കടപ്പെടുത്തുന്നു. ചര്‍ച്ച തുടങ്ങിയത് സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ്. അതിനെ വേറെ രീതിയില്‍ വ്യാഖാനിക്കുന്നതോടെ തനിക്ക് ഒന്നും പറയാനില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Related posts

ഈ ഊളകളുടെ പിന്നാലെ നടക്കാൻ സമയമില്ല

Amal Murali

“അപേക്ഷിക്കുകയാണ്….. കൈ വിടരുത്”: സഹായാഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്‍

Farsana Jaleel

വരത്തൻ – Review by Dr.Ashwathy Soman

Amal Murali

Leave a Comment