Editor's Picks Movies

കേരളത്തെ ഭിന്നിപ്പിക്കുന്ന ആ പോസ്റ്റ് എന്റേതല്ല… അക്കൗണ്ടും: പാര്‍വ്വതി തിരുവോത്ത്

തിരുവനന്തപുരം: തന്റേതെന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ നിന്നും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ തന്റേതല്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. പ്രളയദുരന്തത്തില്‍ മുങ്ങിയ കേരളത്തിന്റെ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടതായും അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍വതി പറഞ്ഞു.

ഈ അവസരത്തില്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടില്‍ നിന്നും ഉണ്ടാകുന്നത്. അത്തരം വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പാര്‍വ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

FAKE PAGE ALERT!

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച്!

It has come to my notice that a profile claiming to be me has been sharing updates and information which is creating a lot of negativtiy, friction and differences among our people at this time of ditsress. Please be informed that this is a fake profile and it’s unfortunate to watch such things being done in the name of regionalism and divides of all kinds when everyone is േൃ്യing to stand together to survive this crisis our state is in. Let’s not spend our energies and time in negativtiy and htared but channelize it for the greater good. Let’s please not share or spread any wrong or misleading information to our contacts.

We had also േൃശed reaching to the profile requesting them to cooperate and there has been no response. Hence, we felt it would be ideal to clarify this as it was leading to a lot of confusion and chaos. Thank you for your understanding! Let’s overcome this crisis this time again just like how we did last time… together!

6

Related posts

തിരുവനന്തപുരത്തെ പ്രമുഖ നായർ പത്രപ്രവർത്തകനെതിരെ “മീടൂ “ആരോപണം

Amal Murali

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ഇര്‍ഷാദ് പരാരി

Web Desk

മലയാള സിനിമയിൽ വീണ്ടും ഒരു പ്രണയ വിവാഹം

Amal Murali

Leave a Comment