Movies

പേർളി മാണിയുടെ വക ഒരു സ്ത്രീപക്ഷ സിനിമ.കൂടെ കലക്ടർ ബ്രോയും..

കൊച്ചി:സ്വപ്നത്തിനും, യാഥാർഥ്യത്തിനും ഇടയിലൂടെ മാജിക്കൽ റിയലിസം രീതിയിലൂടെ അജയ് ദേവലോക സംവിധാനം ചെയ്ത “ഹു ” എന്ന സ്ത്രീപക്ഷ ചിത്രത്തിൽ
കളക്ടർ ബ്രോ പ്രശാന്ത് നായർ , ഷൈൻ ടോം ചാക്കോ, പേർളി മാണി, രാജീവ് പിള്ള, ശ്രുതി മേനോൻ, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു..ഹൂ എന്ന ചിത്രത്തിൻറെ പ്രോമോ സോങ് ” ഹു ആർ യു ” വിന്റെ രചനയും പേർളി മാണിയുടേതാണ്.നായികാ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡൊളോറസ് നോർബൽ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പേർളി അവതരിപ്പിക്കുന്നത്. നായകൻറെ നിഴലായോ, നായകന്റെ സപ്പോർട്ട് ആയോ വരുന്ന നായികാ കഥാപാത്രങ്ങൾക്കിടയിൽ സ്വതന്ത്രമായ വ്യക്തിത്വമുള്ള. ശക്തമായ ഒരു കഥാപാത്രമാണ് നോർബൽ. നമുക്കറിയാവുന്ന, ടീവിയിൽ എപ്പോഴും ചിരിച്ചും, ചളി അടിച്ചും നടക്കുന്ന ചുരുണ്ടമുടികാരിയായ പേർളിയെ ഈ ചിത്രത്തിൽ എവിടെയും കാണാൻ കഴിയില്ല എന്നാണ് സംവിധായകൻ പറഞ്ഞത്.പേർളിയെ കൂടാതെ ശക്തമായ മറ്റൊരു കഥാപാത്രവുമായി ശ്രുതി മേനോൻ എത്തുന്നുണ്ട്.മീര തലക്കോട്ടൂർ ആണ് ഹൂ വിന്റെ പിന്നണിയിലെ മറ്റൊരു സ്ത്രീ സാന്നിധ്യം. ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ മീരയാണ്.

Related posts

കുഞ്ചാക്കോ ബോബനെ മാരകായുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ച കൊച്ചി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Amal Murali

തൊഴില്‍ രഹിതനെന്ന് വിളിച്ചയാള്‍ക്ക് അഭിഷേക് നല്‍കിയ മറുപടി

Farsana Jaleel

ഇന്ത്യൻ മടങ്ങിയെത്തുന്നു ഉലക നായകനു കൂട്ട് കാജൽ അഗർവാൾ

Amal Murali

Leave a Comment