Movies News

മാഷ് എങ്ങനെയാണ് മേനേജ് ചെയ്തതെന്ന് ഒരു പിടിയുമില്ല: രഞ്ജിനി ഹരിദാസ്

മലയാളികള്‍ക്കെന്നും സുപരിചിതയാണ് നടിയും അവതാരികയുമായ രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ ചാനലിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ രഞ്ജിനി മോഹന്‍ലാല്‍ അവതരാകനായെത്തിയ ബിഗ് ബോസ് ഷോയിലും പങ്കെടുത്തിരുന്നു. ഷോയില്‍ മികച്ച കണ്ടസ്റ്റന്റായിരുന്നെങ്കിലും പ്രേക്ഷക പിന്തുണയില്ലാതെ രഞ്ജിനി പുറത്തായിരുന്നു. ഷോയില്‍ നിന്നും പുറത്തായ ശേഷമാണ് രഞ്ജിനി തന്റെ ആരാധകരെ കൂടുതല്‍ അറിയുന്നതും അവരുമായി കൂടുതല്‍ ആശയവിനിമയം നടത്തുന്നതും.

ഇപ്പോഴിതാ പുതിയൊരു ചിത്രവും രഞ്ജിനി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. കുട്ടിക്കാലത്ത് രഞ്ജിനിയെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിച്ച ഗുരുവിനെ പരിചയപ്പെടുത്തുകയാണ് താരം. ഇതോടെ രഞ്ജിനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ടെന്ന രഹസ്യവും ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.

മാധവന്‍ മാഷ് എന്നാണ് ഗുരുവിന്റെ പേര്. കുട്ടിക്കാലത്ത് തന്നെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ചത് അദ്ദേഹമാണെന്നും എങ്ങനെയാണ് തന്നെ അദ്ദേഹം മേനേജ് ചെയ്തതെന്ന് തനിക്കറിയില്ലെന്നുമാണ് രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പുതുവര്‍ഷത്തിലെ രഞ്ജിനിയുടെ ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂടിയാണിത്. രഞ്ജിനിക്കും ഗുരുവിനും ഒട്ടേറെപ്പേര്‍ ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

Related posts

തുടക്കത്തില്‍ പതറിയെങ്കിലും അവസാനം തകര്‍ത്തടിച്ച് ഓസീസ്: ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം

Farsana Jaleel

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് ആദ്യ കിരീടം

Farsana Jaleel

18 രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്ക് എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധം

Amal Murali

Leave a Comment