Movies

സൽമാൻ ഖാനെ ഐശ്വര്യാ റായ് ഉപേക്ഷിക്കാനുള്ള കാരണം ?

ബോളിവുഡിലെ പ്രണയജോഡികളായിരുന്നു ഒരു കാലത്ത് സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഇപ്പോളും അവിവാഹിതനായി കഴിയുന്ന സല്‍മാന്‍ ഖാനുമായുള്ള ഐശ്വര്യയുടെ വിവാഹം ആരാധകര്‍ ആഗ്രഹിച്ചിരുന്നതായിരുന്നു. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിയുകയായിരുന്നു. സല്‍മാന്‍ ഖാന്‍ വളരെ നീചമായി ഐശ്വര്യയോട് പെരുമാറിയതോടെ ഐശ്വര്യ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്റെ മുന്‍കാമുകി സോമി അലി ഐശ്വര്യ സല്‍മാനെ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ” 1997ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. എന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സല്‍മാന്‍ ചില സഹായങ്ങള്‍ ചെയ്തു. ഐശ്വര്യയോടു പറയാതെ യുഎസിലേക്കു പോകുകയും ചെയ്തു. ഇതിനു ശേഷം സല്‍മാനുമായുള്ള എല്ലാ ബന്ധങ്ങളും ഐശ്വര്യ അവസാനിപ്പിക്കുകയായിരുന്നു. പലതവണ ഐശ്വര്യയെ ഇക്കാര്യം പറഞ്ഞു മനസിലാക്കാന്‍ സല്‍മാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.” – സോമി അലി പറഞ്ഞു.

ബന്ധം അവസാനിപ്പിച്ചതോടെ ഐശ്വര്യയുടെ സഹതാരങ്ങളുമായി ചേര്‍ത്ത് സല്‍മാന്‍ അപവാദങ്ങള്‍ പറയാന്‍ തുടങ്ങി. പല സെറ്റുകളിലും വന്നു സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കി. അങ്ങനെ ഓരോ സിനിമയില്‍ നിന്നും ഐശ്വര്യയെ മാറ്റേണ്ടി വന്നു. പിരിഞ്ഞതിന് ശേഷം സല്‍മാന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അതൊന്നും ആരെയും അറിയിക്കാതെ ഞാന്‍ ജോലിക്ക് പോകുമായിരുന്നെന്നും ഐശ്വര്യ തുറന്നു പറഞ്ഞു. ഒരിക്കല്‍ മദ്യപിച്ച് ബോധരഹിതനായി സല്‍മാന്‍ ഐശ്വര്യയുടെ അപ്പാര്‍ട്മെന്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2001 നവംബറിലെ രാത്രിയിലായിരുന്നു അത്. മദ്യപിച്ചെത്തിയ സല്‍മാന്‍ ഐശ്വര്യയുടെ അപ്പാര്‍ട്മെന്റിലെത്തി ബഹളമുണ്ടാക്കി. എന്നാല്‍ വാതില്‍ തുറക്കാന്‍ ഐശ്വര്യ തയാറായില്ല. സല്‍മാന്റെ കൈമുറിഞ്ഞ് രക്തം വന്നിരുന്നതായും പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു. സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് ഐശ്വര്യ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും വിളിച്ചപ്പോള്‍ ഫോണെടുക്കാന്‍ തയാറാകാത്തതിന്റെ പേരിലായിരുന്നു സല്‍മാന്‍ ഉപദ്രവിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഒരു ബന്ധത്തില്‍ തര്‍ക്കങ്ങള്‍ വന്നാല്‍ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവര്‍ക്കും ബോധ്യമായെന്നാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച് സല്‍മാന്‍ വ്യക്തമാക്കിയിരുന്നത്.

Related posts

ദി കുങ് ഫു മാസ്റ്റർ മലയാളത്തിൽ ഇതുവരെ കണ്ട ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം

Web Desk

ഇന്ത്യയിലെ ഏറ്റവും വലിയ സെറ്റിലെ മാമാങ്കവിശേഷങ്ങൾ

Web Desk

മോഹം നടക്കാതായപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി, അന്ന് കയ്യില്‍ ഉണ്ടായിരുന്നത് 300 രൂപ; സിനിമയെ വെല്ലും കഥയുമായി കെജിഎഫ് നായകന്‍

Farsana Jaleel