Movies News

2 പേര്‍ പിരിയുന്നത് സങ്കടമുള്ള കാര്യമാണ്; മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ശ്രുതി ഹാസന്‍

മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസന്‍. നടന്‍ കമല്‍ ഹാസന്റേയും നടി സരിക ഠാക്കൂറിന്റേയും മകളാണ് ശ്രുതി ഹാസന്‍. മാതാപിതാക്കളുടെ വിവാഹ മോചനത്തെ കുറിച്ചും അത് തങ്ങളിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് വിഷമകരമായ ഒരു സംഭവം ആണെങ്കിലും രണ്ടു പേരുടേയും മക്കളായ തങ്ങള്‍(ശ്രുതിയും അക്ഷരയും) തിരിച്ചറിഞ്ഞുവെന്ന് ശ്രുതി പറയുന്നു. അമ്മയുടേയും അച്ഛന്റേയും വിവാഹ മോചനത്തെ കുറിച്ച് സംസാരിക്കുന്നത് ലോകത്തിന് വാര്‍ത്തയാണെന്ന് സമാനമായ അവസ്ഥയിലൂടെ കടന്നു പോയ പലരും പറയും. എന്നാല്‍ വീട്ടിലുള്ളവര്‍ക്ക് അത് വാര്‍ത്തയല്ലെന്നും അവര്‍ ചെയ്യേണ്ട കാര്യം തന്നെയാണ് ചെയ്തതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ പറഞ്ഞു.

‘അവരെടുത്ത തീരുമാന്നത്തില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. അവര്‍ ചെയ്യേണ്ടതു തന്നെയാണ് ചെയ്തത്. അവരുടേതായ രീതിയില്‍ അവര്‍ സന്തോഷം അര്‍ഹിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളാകുന്നതിനു മുന്‍പ് അവര്‍ രണ്ട് വ്യക്തികളായിരുന്നു. രണ്ട് പേര്‍ പിരിയുന്നത് സങ്കടമുള്ള കാര്യമാണ്. എങ്കിലും വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയുക, ഒരു ബന്ധം ശരിയാകുന്നില്ലെന്ന് തോന്നിയാല്‍ അത് കൂട്ടിയൊട്ടിക്കാന്‍ ശ്രമിക്കരുതെന്നാണ്. കൊടുങ്കാറ്റില്‍ അത് തീര്‍ന്നേക്കാം. പുറത്തുള്ളവര്‍ക്ക് വേര്‍പിരിയലായി തോന്നിയേക്കാം. എന്നാല്‍ ഞങ്ങള്‍ വളരെ മുന്‍പ് തന്നെ അതിന് തയ്യാറെടുത്തിരുന്നെന്നും ശ്രുതി ഹാസ്സന്‍ പറഞ്ഞു.

Related posts

ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ലോകചാമ്പ്യന്‍ പുറത്ത്

Farsana Jaleel

ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ റുഷ്ദിയുടെ ക്വിഷോട്ട്

Farsana Jaleel

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Farsana Jaleel

Leave a Comment